»   » വ്യാജനെ പുറത്താക്കാന്‍ അമല ട്വിറ്ററില്‍

വ്യാജനെ പുറത്താക്കാന്‍ അമല ട്വിറ്ററില്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul
ചൂടന്‍ ട്വീറ്റുകളിലൂടെ വാര്‍ത്ത സൃഷ്ടിയ്ക്കാന്‍ തമിഴകത്ത് ഒരുതാരം കൂടി. മൈനയിലൂടെ തമിഴരുടെ മനംകവര്‍ന്ന മലയാളി മങ്ക അമല പോളാണ് ട്വിറ്ററില്‍ കൂടുകൂട്ടിയിരിക്കുന്നത്.

ട്വിറ്ററില്‍ തന്റെ പേരില്‍ വിലസുന്ന അപരന്‍മാരെ പുറത്താക്കുകയെന്ന ഉദ്ദേശം കൂടി അമലയ്ക്കുണ്ട്. തനിയ്ക്കറിയാത്ത ലോകകാര്യങ്ങളെപ്പറ്റി വരെ ട്വിറ്ററില്‍ തോന്നിയ പോലെ കമന്റുന്ന ഇക്കൂട്ടര്‍ നടിയ്ക്ക് പാരകളായി മാറിയിരുന്നു. ഈയൊരു ഭീഷണി ഒഴിവാക്കാന്‍ കൂടിയാണ് ട്വിറ്ററില്‍ അമലയ്ക്ക് അംഗത്വമെടുക്കേണ്ടി വന്നത്.

അപരന്‍മാരുടെ ട്വീറ്റുകള്‍ എന്റേതാണെന്ന് പലരും കരുതിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അവര്‍ വിളിയ്ക്കുമ്പോഴാണ് ഞാന്‍ ഇതേപ്പറ്റി അറിയുക. ഇവരെ ചെറുക്കാന്‍ ഏറ്റവും നല്ല വഴി ഒരു അക്കൗണ്ട് തുടങ്ങുക തന്നെ-അമല വിശദീകരിയ്ക്കുന്നു.

'അവസാനം ഞാന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ഇത് കൊള്ളാമെന്ന് തോന്നുന്നു'-അമലയുടെ അരങ്ങേറ്റ ട്വീറ്റ് ഇതാണ്. ട്വിറ്ററില്‍ മൈനപ്പെണ്ണിനോട് കമ്പനി കൂടാന്‍ താത്പര്യമുള്ളവര്‍ ഇവിടെയൊന്ന് ക്ലിക്കിയാല്‍ മതി!!

English summary
The actress reportedly created a profile on Twitter, as soon as she came across few fake profiles in her name.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam