ആനപ്പേടിയില്‍ കാര്‍ത്തിയും അനുഷ്‌ക്കയും

വെള്ളച്ചാട്ടത്തിനടുത്ത് വമ്പനൊരു സെറ്റിട്ടാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. ആനത്താരയ്ക്ക് സമീപമുള്ള സെറ്റില്‍ രാത്രിസമയങ്ങളില്‍ ആനകളെത്തി നാശനഷ്ടങ്ങളുണ്ടാക്കുന്നതിനാല്‍ ഷൂട്ടിങ് പലപ്പോഴും മുടങ്ങുകയും ചെയ്യുന്നുണ്ടത്രേ.
ആനകളെപ്പേടിച്ച് കാര്‍ത്തിയ്ക്കും അനുഷ്‌ക്കയ്ക്കും ബോഡിഗാര്‍ഡുകളെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ. രാപ്പകല്‍ ഷൂട്ടിങ് നടക്കുന്നതിനാല്‍ ആനകളെ തടയാന്‍ ഈ ബോഡിഗാര്‍ഡുകള്‍ തുണയാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.


Click it and Unblock the Notifications











