»   » വിശ്വരൂപം: കമലിന്റെ കരിയറിലെ വമ്പന്‍ ചിത്രം

വിശ്വരൂപം: കമലിന്റെ കരിയറിലെ വമ്പന്‍ ചിത്രം

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
ഉലകനായകന്‍ കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി വിശ്വരൂപം മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് 120 കോടി കടക്കുമെന്നാണ് സൂചന. തമിഴിലെ ചെലവേറിയ ചിത്രമേയന്തിരനെയും കടത്തിവെട്ടി തമിഴിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പദവി വിശ്വരൂപത്തിന് സ്വന്തമാകും.

ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 55 കോടിയോളം രൂപ നിര്‍മാതാക്കള്‍ക്കെ ചെലവായിട്ടുണ്ട്. സിനിമയുടെ അറുപത് ശതമാനം വരുന്ന ഈ ഭാഗങ്ങള്‍ മുഴുവന്‍ ചെന്നൈയിലും ജോര്‍ദാനിലുമായാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ബാക്കിയുള്ള ഷൂട്ടിങ് ബ്രിട്ടനിലും അമേരിക്കയിലുമായി പൂര്‍ത്തിയാക്കാനാണ് പ്ലാന്‍.

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ചിത്രം പൂര്‍ത്തീകരിയ്ക്കണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് വിശ്വരൂപത്തിന്റെ ചെലവ് കുത്തനെ ഉയരുന്നതെന്ന് പറയപ്പെടുന്നു. കുരുതിപ്പുനല്‍, തേവര്‍മകന്‍, അപൂര്‍വ സഹോദരങ്ങള്‍, ദശാവതാരം കമലിന്റെ കരിയറിലെ വമ്പന്‍ സിനിമകളുടെ പട്ടികയില്‍ വിശ്വരൂപവും ഇടംപിടിയ്ക്കുമെന്നാണ് കോളിവുഡ് പ്രതീക്ഷിയ്ക്കുന്നത്. കമല്‍ തന്നെ സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രത്തിലെ നായിക പൂജ കുമാറാണ്.

English summary
Vishwaroobham is turning out to be the biggest movie ever of Kamal Hassan's career. The estimated budget of the forthcoming multilingual movie is Rs 120 crore that means it will share honours with Rajinikanth's Endhiran, which was also made with the same amount of money.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam