»   » മന്പട്ടിയാന്‍ മീര ജാസ്മിനെ രക്ഷിക്കുമോ?

മന്പട്ടിയാന്‍ മീര ജാസ്മിനെ രക്ഷിക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Mambattiyan
മലയാളത്തില്‍ ഏറ്റവും മുന്‍നിരയിലേക്കുയര്‍ന്നുവന്ന നടിയായിരുന്നു മീര ജാസ്മിന് എന്നാല്‍ കുറച്ചുനാളായി മീരയെ എവിടെയും കാണാനില്ല. തെന്നിന്ത്യന്‍ ഭാഷകളിലും പ്രത്യേകിച്ച് തമിഴില്‍ ഏറെ മുന്നിട്ട് നിന്നിരുന്ന മീരയ്ക്ക് എവിടേയും കാര്യങ്ങള്‍ അനുകൂലമല്ലാതെ വരുകയായിരുന്നു.

മീരയ്ക്ക് ഒരു തിരിച്ചുവരവ് നടത്താനായി തമിഴില്‍ ഒരു സിനിമ ഇപ്പോള്‍ തമിഴില്‍ ഒത്തു വന്നിരിക്കയാണ്. 28 വര്‍ഷങ്ങള്‍മുമ്പ് സൂപ്പര്‍ഹിറ്റായി ഓടിയ മലയൂര്‍ മന്പട്ടിയാന്‍ എന്ന ചിത്രമാണ് കാലികമായ മാറ്റങ്ങളോടെ വീണ്ടും ഒരുങ്ങുന്നത്.

ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പഴയ പതിപ്പില്‍ നായകനായി അഭിനയിച്ച ത്യാഗരാജനാണ്. പുതിയ മന്പട്ടിയാനില്‍ നായകനായി എത്തുന്നത് ത്യാഗരാജന്റെ മകനായ പ്രശാന്താണ്. മീരയുടെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ പ്രശാന്തിനും. തമിഴിലെ ഒന്നാം നിരതാരമായിരുന്ന പ്രശാന്തിന് ഇപ്പോള്‍ ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ കഴിയുന്നില്ല.

ഒടുവില്‍ ചെയ്ത പൊന്നര്‍ ശങ്കറുകൂടി പരാജയപ്പെട്ടതോടെ പ്രശാന്തിന് ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞ ഒന്നും തിരിച്ചുവരവിന് കളമൊരുക്കില്ല. ത്യാഗരാജനും പ്രശാന്തും മലയാളത്തിനും പരിചിതമായ മുഖങ്ങളാണ്. ഇവരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രം മീരാജാസ്മിന്റെ കൂടിതിരിച്ചുവരവിന് കളമൊരുക്കിയാല്‍ മലയാളത്തിനും തമിഴിനും ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമായിരിക്കും.

ഈസ്‌റ്‌കോസ്‌റ് വിജയന്റെ മുഹബത്ത്, രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ മീര നടത്തിയ തിരിച്ചുവരവ് ശ്രമങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു. അഹങ്കാരിയെന്ന ഇമേജും പ്രണയവുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകളുമെല്ലാമാണ് മീരയെ പ്രതിസന്ധിയിലാക്കിയത്.

മന്പട്ടിയാന്‍ ഹിറ്റ് സമ്മാനിച്ചാല്‍ കഴിഞ്ഞതൊക്കെമറന്ന് മീര സജീവമാകും എന്നുതന്നെ കരുതുകയാവും നല്ലത്. പ്രശാന്തിനും മീരയ്ക്കുമൊപ്പം വടിവേലുവിനും മന്പട്ടിയാന്‍ പ്രതീക്ഷ നല്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിച്ചു തോറ്റ ശേഷം വടിവേലു ആദ്യമായ് പ്രത്യക്ഷപ്പെടുകയാണ് മന്പട്ടിയാനില്‍.

English summary
Mambattiyan is not just another remake, for the screenplay has been modified to attract today’s audiences; it is grander than the original and many desires that remained unfulfilled while making the original have been realized in this remake

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X