»   » പൊന്നിയന്‍ സെല്‍വനില്‍ അനുഷ്‌ക്ക

പൊന്നിയന്‍ സെല്‍വനില്‍ അനുഷ്‌ക്ക

Posted By:
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ അടുത്ത് ബിഗ് ബജറ്റ് പ്രൊജക്ടായ പൊന്നയന്‍ സെല്‍വനില്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍താരം അനുഷ്‌ക്ക നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും നടിയോട് അടുത്തവൃത്തങ്ങള്‍ ഈ വാര്‍ത്ത് ശരിവെച്ചിട്ടുണ്ട്. വിജയ്, മഹേങ് ബാബു, ആര്യ എന്നിങ്ങനെ തമിഴിലേയും തെലുങ്കിലേയും സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന പീരിയഡ് സിനിമയില്‍ ആരുടെ നായികയായാണ് അനുഷ്‌ക്ക അഭിനയിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

സന്തോഷ് ശിവന്‍, സാബു സിറില്‍, എആര്‍ റഹ്മാന്‍ എന്നിങ്ങനെ ഇന്ത്യയിലെ നമ്പര്‍വണ്‍ ടെക്‌നീഷ്യന്‍മാര്‍ പൊന്നിയന്‍ സെല്‍വനൊപ്പം ഉണ്ടാകുമെന്നും സൂചനകളുണ്ട്.

കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് മണി തീരുമാനിച്ചിരിയ്ക്കുന്നത്.

English summary
Mani Ratnam is doing a bilingual (Telugu and Tamil) based on the popular Tamil novel ‘Ponniyin Selvan’ written by Kalki Krishna Murthy. The film will be an epic classic and Prince Mahesh had already agreed to play one of the lead roles in it. Tamil stars Vijay and Arya will be playing other lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam