»   » ഉത്തമപുത്രന്‍: ധനുഷ് മാപ്പു പറഞ്ഞു

ഉത്തമപുത്രന്‍: ധനുഷ് മാപ്പു പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Dhanush
ഉത്തമപുത്രന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ നടന്‍ ധനുഷ് മാപ്പുപറഞ്ഞു. ചിത്രത്തെക്കുറിച്ച് അനുകൂല റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും വിവാദം ഉത്തമപുത്രന് തിരിച്ചടിയായി മാറിയിരുന്നു.

തമിഴ്‌നാട്ടിലെ കൗണ്ടര്‍ സമുദായമാണ് ഉത്തമപുത്രനിലെ ചില കോമഡിരംഗങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. തമാശരംഗങ്ങളിലെ ചില പരാമര്‍ശങ്ങളാണ് കൗണ്ടര്‍ സമുദായത്തെ പ്രകോപിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍, സേലം, കരൂര്‍ എന്നിവിടങ്ങളില്‍ ഉത്തമപുത്രന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കുകയും ചെയ്തി. ഇതേ തുര്‍ന്നാണ് പ്രതിഷേധം തണുപ്പിയ്ക്കാനായി ധനുഷും സംവിധായകന്‍ മിത്രന്‍ ജവഹറും മറ്റും രംഗത്തെത്തിയത്.

ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനുഷ് സിനിമയിലെ രംഗങ്ങള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിയ്ക്കുന്നുവെന്നും വിവാദരംഗങ്ങള്‍ വെട്ടിമാറ്റാന്‍ തയാറാണെന്നും പറഞ്ഞത്. കോമഡി രംഗങ്ങള്‍ പ്രത്യേക ഉദ്ദേശത്തോട് കൂടി ചിത്രീകരിച്ചതല്ലെന്ന് സംവിധായകന്‍ മിത്രനും വ്യക്തമാക്കി. രംഗങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രദര്‍ശനം തടസ്സപ്പെടുത്തരുതെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam