»   » സൂര്യയുടെഏഴാം അറിവ് കോപ്പിയടിയല്ല: മുരുഗദോസ്

സൂര്യയുടെഏഴാം അറിവ് കോപ്പിയടിയല്ല: മുരുഗദോസ്

Posted By:
Subscribe to Filmibeat Malayalam
Murugadoss
സൂര്യയുടെ പുതിയ ചിത്രമായ ഏഴാം അറിവ് ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയല്ലെന്ന് സംവിധായകന്‍ മുരുഗദോസ്.

ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഇന്‍സെപ്ഷന്റെ കഥ കോപ്പിയടിച്ചാണ് മുരുഗദോസ് ഏഴാം അറിവ് ഒരുക്കുന്നതെന്ന് കോളിവുഡില്‍ ഗോസിപ്പ് പരന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുരുഗദോസ് പറയുന്നു. ജൂലൈ 16ന് റിലീസ് ചെയ്യുന്ന സിനിമയുടെ കഥ താനങ്ങനെ കോപ്പിയടിയ്ക്കുമെന്നാണ് അദ്ദേഹം ചോദിയ്ക്കുന്നത്.

ലിയാനാര്‍ഡോ ഡികാപ്രിയോ നായകനാവുന്ന ഇന്‍സെപ്ഷന്‍ സ്വപ്‌നങ്ങള്‍ അപഗ്രഥിയ്ക്കാന്‍ കഴിയുന്ന ഒരു കുറ്റവാളിയുടെ കഥയാണ് പറയുന്നത്. ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകളനുസരിച്ച് ഏഴാം അറിവിന്റെയും കഥാഗതി ഏകദേശം ഇതേ ദിശയില്‍ തന്നെയാണ്. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

മുരുഗദോസിനെ മുന്‍നിര സംവിധായകനാക്കി മാറ്റിയ ഗജിനിയുടെ കഥ ഹോളിവുഡ് ചിത്രമായ മെമെന്റോയില്‍ നിന്നും കടമെടുത്തതായിരുന്നു. ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന വിചിത്ര രോഗമുള്ള നായകന്‍ തന്റെ എതിരാളികളെ തിരഞ്ഞുപിടിച്ചു വധിയ്ക്കുന്ന കഥയായിരുന്നു ഈ രണ്ടു സിനിമകളുടെയും പ്രമേയം. ക്രിസ്റ്റഫര്‍ നോളന്‍ തന്നെയായിരുന്നു മെമെന്റോയുടെ സംവിധാകനായിരുന്നുവെന്നത് മറ്റൊരു കാര്യം. തമിഴില്‍ സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രം ഹിന്ദിയില്‍ അമീര്‍ ഖാനെ നായകനാക്കി നിര്‍മ്മിച്ചും മുരുഗദോസ് വിജയം കൊയ്തിരുന്നു.

സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രുതി ഹസ്സനാണ് നായിക. രവി കെ ചന്ദ്രന്റേതാണ് ക്യാമറ. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചെന്നൈയിലാണ് ഏഴാം അറിവിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ചൈനയിലേക്ക് ഷിഫ്റ്റ് ചെയ്യും. സിനിമയുടെ പലപ്രധാനരംഗങ്ങളും ചിത്രീകരിയ്ക്കുന്നത് ചൈനയിലാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam