»   » നമിത- കരുണാനിധിയുടെ ചോയ്‌സ്

നമിത- കരുണാനിധിയുടെ ചോയ്‌സ്

Posted By:
Subscribe to Filmibeat Malayalam
Namitha
തെന്നിന്ത്യന്‍ മാദക സുന്ദരി നമിതയ്ക്ക് ഒരു വിഐപി ആരാധകന്‍. വേറാരുമല്ല തമിഴ്‌നാട് മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയാണ് ലക്ഷക്കണക്കിന് വരുന്ന നമിത ആരാധകരിലെ വിഐപി. കരുണാനിധി തിരക്കഥ രചിച്ച ഇളൈഞ്ജനില്‍ നായികയായി അഭിനയിക്കുകയാണ് നമിതയിപ്പോള്‍.

കരുണാനിധി തന്നെയാണ് നമിതയെ ഈ റോളിലേക്ക് നിര്‍ദ്ദേശിച്ചതത്രേ. മുഖ്യമന്ത്രി തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിയ്ക്കുമെന്നാണ് കരുതുന്നതെന്നും ഗ്ലാമര്‍ താരം പറയുന്നു. 1940കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പിരീയഡ് ചിത്രമാണ് ഇളൈഞ്ജന്‍. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ റോളിലാണ് നമിത എത്തുന്നത്.

ഇതൊന്നുമല്ലാതെ മറ്റൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കരുണാനിധിയുടെ ഉറ്റസുഹൃത്തും ലോട്ടറി വിവാദത്തിലെ പ്രതിനായകനുമായ സാന്റിയാഗോ മാര്‍ട്ടിനാണ് ഇളൈഞ്ജന്റെ നിര്‍മാതാവ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam