»   » പാവക്കുട്ടിയാവാന്‍ നിത്യയില്ല

പാവക്കുട്ടിയാവാന്‍ നിത്യയില്ല

Posted By:
Subscribe to Filmibeat Malayalam
Nithya Menon
മലയാളത്തിലും കന്നഡത്തിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് ശേഷം നിത്യാ മേനോന്‍ തമിഴിലും പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ് ബോയ്‌സ് ഫെയിം സിദാര്‍ഥ് നായകനാവുന്ന 180ലൂടെയാണ് നിത്യ കോളിവുഡിലെ രണ്ടാമത്തെ ചിത്രം അഭിനയിക്കുന്നത്.

തമിഴിലും തെലുങ്കിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് നിത്യ പ്രത്യക്ഷ്പപെടുന്നത്. മണിപ്പാലില്‍ ജേര്‍ണലിസം പഠിച്ചതിന് ശേഷം അത്തരമൊരു റോള്‍ കിട്ടുന്നതിന്റെ ത്രില്ലിലാണ് നടി..

ജേണലിസം വിദ്യാര്‍ഥിയായിരുന്നതു കൊണ്ടു തന്നെ 180ലെ റോള്‍ ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. താന്‍ അഭിനയിച്ച ഉറുമി തകര്‍പ്പന്‍ വിജയം നേടുന്നതിന്റെ വാര്‍ത്തകള്‍ക്കിടെയാണ് നിത്യ തമിഴകത്തേക്ക് യാത്ര തിരിയ്ക്കുന്നത്.

സിനിമയിലെത്തി കുറച്ചു കാലമായെങ്കിലും നിത്യ അഭിനയിച്ച ചിത്രത്തില്‍ എണ്ണത്തില്‍ വളരെക്കുറവാണ്. മോഹന്‍ലാല്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അര്‍ത്ഥവത്തായ റോളുകളാണ് അന്വേഷിയ്ക്കുന്നത്. നല്ല തിരക്കഥകളല്ലാത്തതിനാല്‍ ഒട്ടേറെ അവസരങ്ങള്‍ ഉപേക്ഷിച്ചുവെന്നും നിത്യ വെളിപ്പെടുത്തുന്നു. അഭിനയപ്രാധാന്യമുള്ള റോളുകളില്‍ അഭിനയിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. അതേ സമയം കുടുംബത്തോടൊപ്പം കാണാവുന്നതാകണം ആ സിനിമകള്‍. നായകന് ചുറ്റം മരംചുറ്റിയോടുന്ന വെറും പാവക്കുട്ടിയാവാന്‍ താത്പര്യമില്ലെന്നും നിത്യ വ്യക്തമാക്കുന്നു.

English summary
180 is a light hearted romantic comedy entertainer that has Siddharth in the lead role.Popular ad film maker Jayendra turns director with this film.’Vamanan’ fame Priya Anand and Nithya Menon, a Bangalore based girl who has seen in many Malayalam films playing the female leads opposite Siddharth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam