»   » സുല്‍ത്താനില്‍ രജനിയ്ക്ക് സിക്സ് പാക്ക്

സുല്‍ത്താനില്‍ രജനിയ്ക്ക് സിക്സ് പാക്ക്

Subscribe to Filmibeat Malayalam

സൂര്യ, ധനുഷ്‌, വിശാല്‍ തമിഴകത്തെ സിക്‌സ്‌ പാക്ക്‌ വീരന്‍മാരെല്ലാം ഈ വാര്‍ത്ത കേട്ട്‌ ഞെട്ടിയിട്ടുണ്ടാവണം. വയസ്സ്‌ അറുപതിനോടടുത്ത സൂപ്പര്‍ സ്റ്റാര്‍ സിക്‌സ്‌ പാക്ക്‌ ആയാല്‍ പിന്നെ നമ്മളെന്തിന്‌ വെറുതെ ശരീരവും കാണിച്ച്‌ നടക്കുന്നതെന്നായിരിക്കും ഇവര്‍ വിചാരിച്ചിരിയ്‌ക്കുക.

അടിച്ചു പൊളിച്ചു നടക്കേണ്ട സമയത്ത്‌ ജിമ്മിലും പോയി ഭക്ഷണവും നിയന്ത്രിച്ചാണ്‌ യുവതാരങ്ങള്‍ വയറിലെ മസിലുകള്‍ പെരുപ്പിച്ചത്‌. എന്നാല്‍ സിക്‌സ്‌ പാക്ക്‌ ഉണ്ടാക്കിയെടുക്കാന്‍ രജനി ഈ കഷ്ടപ്പാടൊന്നും ഉണ്ടായില്ല.

പുതിയ ചിത്രമായ 'സുല്‍ത്താന്‍ ദ വാരിയറി'ലെ രജനിയുടെ സിക്‌സ്‌ പാക്ക്‌ ആരാധകരെ കണ്ണുതള്ളിയ്‌ക്കുമെന്‌ കാര്യമുറപ്പാണ്‌. വയസ്സുകാലത്ത്‌ രജനി ഇതെങ്ങനെ ഉണ്ടാക്കിയെടുത്തു എന്നാലോചിച്ച്‌ തല പുണ്ണാക്കേണ്ട, മകള്‍ സൗന്ദര്യ രജനീകാന്ത്‌ സംവിധാനം ചെയ്യുന്ന ആനിമേഷന്‍ ചിത്രത്തിലാണ്‌ രജനിയുടെ സിക്‌സ്‌ പാക്ക്‌ പ്രകടനം. സുല്‍ത്താനിലെ നായക കഥാപാത്രം അടിമുടി രജനി സ്റ്റൈലിലാണ്‌ ഒരുക്കിയിരിക്കുന്നത്‌.

ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായാണ്‌ സുല്‍ത്താന്‍ ഒരുക്കിയിരിക്കുന്നത്‌. രജനിയുടെ ചലനങ്ങളെല്ലാം മോഷന്‍ ക്യാപ്‌ചര്‍ ക്യാമറയിലൂടെ ചിത്രത്തിന്‌ വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

ലോകപ്രശസ്‌തരായ സാങ്കേതിക വിദഗ്‌ധരാണ്‌ സുല്‍ത്താന്റെ അണിയറയില്‍ പ്രവര്‍ത്തിയ്‌ക്കുന്നത്‌. ഈ വര്‍ഷം ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'ദ ക്യൂറിയസ്‌ കേസ്‌ ഓഫ്‌ ബഞ്ചമിന്‍ ബട്ടണി'ല്‍ ബ്രാഡ്‌ പിറ്റിനെ വൃദ്ധനാക്കിയ ഇമേജ്‌ മാട്രിക്‌സാണ്‌ സുല്‍ത്താന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്‌ക്കുന്നുണ്ട്‌.
അഞ്ച്‌ മില്യണ്‍ ഡോളര്‍ ചെലവിട്ട്‌ സൗന്ദര്യ തന്നെ നിര്‍മിയ്‌ക്കുന്ന സുല്‍ത്താന്‍ ദ വാരിയറില്‍ രജനി ചിത്രത്തിന്‌ വേണ്ട സംഭവങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. മകള്‍ സൗന്ദര്യ എഴുതിയ പഞ്ച്‌ ഡയലോഗുകള്‍ ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു. ഈ വര്‍ഷമവസാനം സുല്‍ത്താന്‍ തിയറ്ററുകളിലെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam