»   » വിജയ്‌യുടെ വേട്ടൈക്കാരന്‍ എത്തുന്നു

വിജയ്‌യുടെ വേട്ടൈക്കാരന്‍ എത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Vettaikkaran
ബോക്‌സ് ഓഫീസുകള്‍ പിടിച്ചുകെട്ടാന്‍ വേട്ടൈക്കാരന്‍ എത്തുന്നു. ഇളയദളപതി വിജയ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് നവാഗത സംവിധായകനായ ബി ബാബുശിവനാണ്. ടോളിവുഡിന്റെ ഗ്ലാമര്‍ റാണിയായ അനുഷ്‌ക്കയാണ് വേട്ടൈക്കാരന്റെ നായികയാവുന്നത്.

തമിഴ്‌നാടിനൊപ്പം കേരളത്തിലും വമ്പന്‍ വരവേല്‍പാണ് വേട്ടൈക്കാരന് വേണ്ടി വിജയ് ഫാന്‍സ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കേരള-കര്‍ണാടക മേഖലയിലെ വിതരണാവകാശങ്ങള്‍ റെക്കാര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. ചിത്രത്തിന്റെ വിതരണാവകാശം നേടിയ സണ്‍ പിക്‌ചേഴ്‌സ് വേട്ടൈക്കാരന്‍ ഒരു ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

ഡിസംബര്‍ 18ന് കേരളത്തിലെ എഴുപത്തിയഞ്ചോളം തിയറ്ററുകളില്‍ വേട്ടൈക്കാരന്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോളിവുഡിന്റെ മെഗാ സ്റ്റാറുകളായ മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളോട് ഏറ്റുമുട്ടാന്‍ തന്നെയാണ് വേട്ടൈക്കാരന്റെ ശ്രമമെന്ന് ചുരുക്കം. ചട്ടമ്പിനാട്-ഇവിടം സ്വര്‍ഗ്ഗമാണ് ഈ സിനിമകള്‍ക്ക് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുക വേട്ടൈക്കാരന്‍ തന്നെയാവുമെന്ന് കരുതപ്പെടുന്നു. ഇതിനൊപ്പം ഹോളിവുഡ് വിസ്മയം അവതാര്‍ കൂടി തിയറ്ററുകളിലെത്തുന്നതോടെ ക്രിസ്മസ് പോരാട്ടം കൂടുതല്‍ വാശിയേറിയതാവും.

ഒരു ഹിറ്റ് നേടുകയെന്നതിനപ്പുറം സൂപ്പര്‍ താരപദവി നിലനിര്‍ത്തുകയെന്ന വെല്ലുവിളി കൂടി വിജയ് നേരിടുന്നുണ്ട്. കുരുവി, അഴകിയ തമിഴ് മകന്‍, വില്ല് എന്നീ ചിത്രങ്ങള്‍ തുടരെ പരാജയപ്പെട്ടതിന്റെ ക്ഷീണം വേട്ടൈക്കാരന്‍ മാറ്റുമെന്നാണ് വിജയ്‌യിന്റെ പ്രതീക്ഷ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam