»   » വേലായുധം ടീം തിരുവനന്തപുരത്ത്

വേലായുധം ടീം തിരുവനന്തപുരത്ത്

Posted By:
Subscribe to Filmibeat Malayalam
Velayutham
വിജയ് നായകനാവുന്ന വേലായുധത്തിന്റെ ഷൂട്ടിങ് അനന്തപുരിയിലും. വിജയ് ഉള്‍പ്പെടുന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ചില രംഗങ്ങളാണ് സംവിധായകന്‍ ജയം രാജ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. ഇത് പൂര്‍ത്തിയായതിന് ശേഷം ഗാനരംഗങ്ങളുടെ ചിത്രീകരണത്തിനായി വേലായുധം ടീം വിദേശത്തേക്ക് പോകും.

ജെനീലിയ, ഹന്‍സിക മോട്‍വാനി, ശരണ്യ മോഹന്‍ എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയായതിന് ശേഷം റിലീസിങ് ഡേറ്റ് തീരുമാനിയ്ക്കും. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഏതാനും ദിവസം മുമ്പ് ചെന്നൈയില്‍ ഷൂട്ട് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് തിരുവനന്തപുരത്ത് ചിത്രീകരിയ്ക്കുന്നത്.

കാവലാന് ശേഷം വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് വേലായുധത്തെ കാത്തിരിയ്ക്കുന്നത്.

English summary
Velayutham team has moved over to Thiruvananthapuram, where some important scenes are being canned. Director Jayam Raja is filming scenes that involve Vijay here.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X