»   »  കൊച്ചടിയാനില്‍ രജനിക്കൊപ്പം പൃഥ്വിരാജ്

കൊച്ചടിയാനില്‍ രജനിക്കൊപ്പം പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
മണിരത്‌നത്തിന്റെ രാവണന് ശേഷം കോളിവുഡില്‍ നിന്ന് ഒരു വമ്പന്‍ ഓഫര്‍ കൂടി നടന്‍ പൃഥ്വിരാജിനെ തേടിയെത്തുന്നു. ഇന്ത്യന്‍ സിനിമയിലെ നമ്പര്‍വണ്‍ ഷോമാന്‍ രജനീകാന്തിനൊപ്പം വേഷമിടാനുള്ള അവസരമാണ് പൃഥ്വിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.

രജനിയെ നായകനാക്കി മകള്‍ സൗന്ദര്യ രജനീകാന്ത് ഒരുക്കുന്ന കൊച്ചടിയാനില്‍ ഒരു പ്രധാനപ്പെട്ട റോളിലേക്കാണ് പൃഥ്വിയെ പരിഗണിയ്ക്കുന്നത്. രണ്ട് മാസത്തിനുള്ളളില്‍ ചിത്രീകരണം തുടങ്ങുന്ന കൊച്ചടിയാന്‍ 2012പകുതിയോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്ക്കുന്നതിനിടെയാണ് പൃഥ്വിയെ പരിഗണിയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിയ്ക്കുന്നത്.

മൊഴി, രാവണ്‍, പാരിജാതം തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ പൃഥ്വിയ്ക്ക് കോളിവുഡില്‍ കൂടുതല്‍ മുന്നേറാന്‍ കൊച്ചടിയാന്‍ തുണയാകുമെന്നാണ് കരുതപ്പെടുന്നത്. കൊച്ചടിയാനിലൂടെ ഇന്ത്യയിലെ ഏതൊരു നടനും മോഹിയ്ക്കുന്ന അവസരമാണ് പൃഥ്വിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയൊഴിച്ച് മറ്റൊരു മുന്‍നിര നടനും രജനിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.

English summary
After donning an important role in Maniratnam's 'Raavan', young Mollywood star Prithviraj is going places. If latest reports are to be believed, he is being considered for an important role in the new Rajnikanth film 'Kochadiyaan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam