»   » ബ്ലെസിയുടെ പുതിയ ചുവടുവെയ്പ്പ്

ബ്ലെസിയുടെ പുതിയ ചുവടുവെയ്പ്പ്

Posted By:
Subscribe to Filmibeat Malayalam
Blessy
മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയതിന് ശേഷം സംവിധായകന്‍ ബ്ലെസി അഭിനയരംഗത്തേക്ക് കടക്കുന്നു. പ്രശസ്ത നടനും സംവിധായകനുമായ ശശികുമാര്‍ ഒരുക്കുന്ന ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെയാണ് ബ്ലെസി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നഗരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് കോളിവുഡ് സൂപ്പര്‍താരം വിക്രമാണ്.

ശശികുമാറിന്റെ ആദ്യചിത്രമായ സുബ്രഹ്മണ്യപുരം ബ്ലെസിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. മികച്ച ചിത്രം ഒരുക്കിയ ശശികുമാറിനെ പ്രശംസിയ്ക്കാനും അഭിനന്ദിയ്ക്കാനും മറന്നിരുന്നില്ല. ഇങ്ങനെ തുടങ്ങിയ ഇവരുടെ പരിചയം പിന്നീട് സൗഹൃദമായി വളരുകയായിരുന്നു.

പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ബ്ലെസി അതില്‍ ഒരു വേഷം അവതരിപ്പിയ്ക്കണമെന്ന് ശശികുമാര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രണ്ട് നവാഗത താരങ്ങളുടെ പിതാവിന്റെ വേഷമാണ് സംവിധായകന്‍ ബ്ലെസിയ്ക്ക് വേണ്ടി തീരുമാനിച്ചിരുന്നത്. ഇത് അവതരിപ്പിയ്ക്കാന്‍ ബ്ലെസി സമ്മതിയ്ക്കുകയായിരുന്നു.

കാഴ്ച, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആടുജീവിതം എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കുകള്‍ക്കിടെയാണ് ബ്ലെസി തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam