»   » ക്യാമറക്ക് പിന്നിലേക്കില്ലെന്ന് ധനുഷ്

ക്യാമറക്ക് പിന്നിലേക്കില്ലെന്ന് ധനുഷ്

Posted By:
Subscribe to Filmibeat Malayalam
Dhanush
മൂന്ന് ചിത്രങ്ങളില്‍ ഒരേ സമയം അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ധനുഷ്. ഉത്തമപുത്രന്‍, ആടുകാലം, മാപ്പിളൈ എന്നീ സിനിമകളുടെ ലൊക്കേഷനുകളില്‍ ഓടിനടന്ന് അഭിനയിക്കുന്ന ധനുഷ് ഇതിനിടെ സംവിധായകനാവാന്‍ ഒരുങ്ങുന്നതായി കോളിവുഡില്‍ വാര്‍ത്ത പരന്നിരുന്നു.

അച്ഛന്‍ കസ്തൂരി രാജയുടെയും ചേട്ടന്‍ ശെല്‍വരാഘവന്റെയും പാത പിന്തുടര്‍ന്ന് ധനുഷ് ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് രജനീ മരുമകന്‍ അരങ്ങേറുന്നതെന്നും ശ്രുതിയുണ്ടായി.

എന്നാല്‍ ഇങ്ങനെയൊരു സംഭവം ആലോചനയിലേ ഇല്ലെന്നാണ് താരം പറയുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ തന്നോട് ചോദിയ്ക്കണമായിരുന്നു. ഹാന്‍ഡി ക്യാമില്‍ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ മാത്രമേ തനിയ്ക്കറിയാവൂ എന്നും താരം തുറന്നു പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam