»   » ബില്ല 2 ചിത്രീകരണം അടുത്തവര്‍ഷം

ബില്ല 2 ചിത്രീകരണം അടുത്തവര്‍ഷം

Posted By:
Subscribe to Filmibeat Malayalam
Ajith
അജിത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ ബില്ലയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

തിരക്കഥാ രചന പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷമാദ്യം ആരംഭിയ്ക്കാനാണ് സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നതിന്റെ തിരക്കിലാണിപ്പോള്‍ സംവിധായകന്‍.

മങ്കാഥയുടെ സെറ്റിലുള്ള അജിത്ത് ബില്ലയുടെ രണ്ടാം വരവ് ഗംഭീരമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യപാര്‍ട്ടിനേക്കാള്‍ സിനിമ ഗംഭീരമാക്കാനാണ് താരത്തിന്റെ ആഗ്രഹമത്രേ. വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ്ജ് പീയുസ്സും ചേര്‍ന്നാണ് ബില്ല 2 നിര്‍മിയ്ക്കുന്നത്.

നേരത്തെ സംവിധായകന്‍ ലിംഗുസ്വാമി നിര്‍മാണം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബില്ലയിലെ നായികയാരാവുമെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam