»   » സല്ലാപം തമിഴില്‍ റെയിലാകുമ്പോള്‍

സല്ലാപം തമിഴില്‍ റെയിലാകുമ്പോള്‍

Subscribe to Filmibeat Malayalam
Caroline
പ്രതിഭാധനരായ ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക്‌ വഴി തുറന്ന ചിത്രമായിരുന്നു സല്ലാപം. സംവിധായകന്‍ സുന്ദര്‍ ദാസ്‌, ദിലീപ്‌, മഞ്‌ജു വാര്യര്‍ കലാഭവന്‍ മണി എന്നീ അഭിനേതാക്കളുടെ കരിയറിലെ വഴിത്തിരിവായി 1996ലെ വിഷുക്കാലത്ത്‌ പ്രദര്‍ശനത്തിനെത്തിയ ഈ കൊച്ചു ചിത്രം.

ഇവര്‍ക്കൊപ്പം ലോഹിതദാസിന്റെ കരുത്തുറ്റ രചനയും കൈതപ്രത്തിന്റെ സുന്ദര ഗാനങ്ങളും ജോണ്‍സന്റെ സംഗീതവുമെല്ലാം ചേരുംപടി പോലെ ചേര്‍ന്നപ്പോള്‍ സല്ലാപമെന്ന മെഗാഹിറ്റ്‌ പിറവിയെടുത്തു. പിന്നീട്‌ തെലുങ്കില്‍ ഏങ്കിറേ മൗനമാ എന്ന പേരില്‍ റീമേയ്‌ക്ക്‌ ചെയ്‌തപ്പോഴും ഈ വിജയഗാഥ ആവര്‍ത്തിച്ചു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തമിഴില്‍ സല്ലപിയ്‌ക്കാനൊരുങ്ങുകയാണ്‌ സല്ലാപമെന്ന വിജയ ചിത്രം.

മലയാളത്തില്‍ ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച രഞ്‌ജിത്താണ്‌ റെയിലിന്റെ സംവിധാന ചുമതല ഏറ്റെടുത്തിരിയ്‌ക്കുന്നത്‌. രാജമാണിക്യത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രശസ്‌തനായ രഞ്‌ജിത്ത്‌ പ്രശസ്‌ത നടി പ്രിയാരാമന്‍രെ ഭര്‍ത്താവാണ്‌. റെയില്‍ എന്ന പേരില്‍ ഒരുക്കുന്ന സല്ലാപത്തിന്റെ തമിഴ്‌ പതിപ്പില്‍ അഭിനയത്തോടൊപ്പം ചിത്രത്തിന്റെ നിര്‍മാണ സംവിധാന ചുമതലകളും രഞ്‌ജിത്ത്‌ വഹിയ്‌ക്കുന്നുണ്ട്‌്‌

സല്ലാപത്തില്‍ മനോജ്‌ കെ ജയന്‍ അവതരിപ്പിച്ച വേഷം രഞ്‌ജിത്തും ദിലീപിന്റെ റോള്‍ വിനോദുമാണ്‌ കൈകാര്യം ചെയ്യുന്നത്‌. സല്ലാപത്തിലൂടെ മലയാളിയുടെ മനം കവര്‍ന്ന മഞ്‌ജു വാര്യരുടെ വേഷം കൈകാര്യം ചെയ്യുന്നത്‌ പുതുമുഖമായ കരോലിനാണ്‌. സല്ലാപം നേടിയ വിജയം റെയിലിലും ആവര്‍ത്തിയ്‌ക്കുമെന്ന ശുഭ പ്രതീക്ഷിയിലാണ്‌ രഞ്‌ജിത്ത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam