»   » ഗ്ലാമറിന്റെ പാതയില്‍ ഷീലയും

ഗ്ലാമറിന്റെ പാതയില്‍ ഷീലയും

Posted By:
Subscribe to Filmibeat Malayalam
Sheela
ശാലീന വേഷത്തില്‍ തുടര്‍ന്നാല്‍ വീട്ടിലിരിയ്‌ക്കേണ്ടി വരുമെന്ന്‌ ഒടുവില്‍ ഷീലയും തിരിച്ചറിഞ്ഞു. തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ച താരം ഇനി ഗ്ലാമര്‍ റോളുകള്‍ അഭിനയിക്കാന്‍ മടിയില്ലെന്ന്‌ പ്രഖ്യാപിച്ച്‌ കഴിഞ്ഞു.

മായാബസാറില്‍ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ഷീല പുറത്തിറങ്ങാനിരിയ്‌ക്കുന്ന ചിത്രങ്ങളിലെല്ലാം വന്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

തമിഴില്‍ സീനാനാത 001 എന്ന ചിത്രത്തിലൂടെയാണ്‌ ഷീല ശ്രദ്ധിയ്‌ക്കപ്പെട്ടത്‌. സിഐഡി മൂസയുടെ റീമേയ്‌ക്കായിരുന്ന ചിത്രത്തില്‍ പ്രസന്നയായിരുന്നു നായകന്‍. മലയാളമുള്‍പ്പെടെ മൂന്ന്‌ ഭാഷകളിലും അഭിനയിച്ചെങ്കിലും തെലുങ്കിലായിരുന്നു അവര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്‌.

ജനുവരിയില്‍ റിലീസ്‌ ചെയ്‌ത തെലുങ്ക്‌ ചിത്രമായ മസ്‌ക്കയിലൂടെയാണ്‌ ഷീല തന്റെ ചുവട്‌ മാറ്റം പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌. ഗ്ലാമര്‍ വേഷങ്ങളില്‍ ഞാന്‍ ഇത്‌ വരെ അഭിനയിച്ചിട്ടില്ല. മറിച്ച്‌ മോഡേണ്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ഇമേജാണ്‌ പ്രേക്ഷകര്‍ക്കിടയില്‍ എന്നെക്കുറിച്ചുള്ളത്‌. ഹോംലി ഇമേജില്‍ ഒതുങ്ങിക്കൂടുമ്പോള്‍ വളരെക്കുറച്ച്‌ സിനിമകളെ ലഭിയ്‌ക്കുന്നുള്ളൂ. അത്‌ കൊണ്ട്‌ മസക്കയിലൂടെ ആ ഇമേജൊന്ന്‌ മാറ്റാന്‍ തീരുമാനിച്ചു ഷീല പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam