»   » ഗിന്നസ്‌ ചിത്രത്തില്‍ മീര നായിക

ഗിന്നസ്‌ ചിത്രത്തില്‍ മീര നായിക

Posted By:
Subscribe to Filmibeat Malayalam
Meera Jasmin
12 ദിവസത്തിനുള്ളില്‍ ഒരു സിനിമ ഗിന്നസ്‌ ബുക്കില്‍ ഇടം പിടിച്ചിരിയ്‌ക്കുന്നു. ഒറ്റദിവസം കൊണ്ട്‌ ഷൂട്ട്‌ ചെയ്‌ത്‌ തീര്‍ത്ത സിനിമ മലയാളത്തിലടക്കമുണ്ടെങ്കിലും തമിഴ്‌ ചിത്രമായ ശിവപ്പു മഴൈയെ മറ്റു ചിലകാര്യങ്ങളാണ്‌ വ്യത്യസ്‌തമാക്കുന്നത്‌.

തിരക്കഥയെഴുത്ത്‌ ആരംഭിയ്‌ക്കുന്നത്‌ മുതല്‍ ചിത്രീകരണം വരെ പന്ത്രണ്ട്‌ ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കിയ ശിവപ്പു മഴൈ ഒരു പരീക്ഷണ ചിത്രമാണെന്ന്‌ സംവിധായകന്‍ സുരേഷ്‌ ജോകിം പറയുന്നു. ഇതിന്‌ മുമ്പ്‌ അമ്പതിലേറെ സാഹസിക കൃത്യങ്ങള്‍ കാണിച്ച്‌ ഗിന്നസ്‌ റെക്കോര്‍ഡുകള്‍സ്ഥാപിച്ചയാളാണ്‌ ഇദ്ദേഹം.

2009 മെയ്‌ 22ന്‌ ചിത്രീകരണം ആരംഭിച്ച്‌ ജൂണ്‍ മൂന്നാം തീയതി വരെ ഇടതടവില്ലാതെ ചിത്രീകരണം നടത്തിയാണ്‌ ചിത്രം ഗിന്നസില്‍ ഇടം നേടിയത്‌.

ശിവപ്പു മഴൈയിലെ നായകനായി സുരേഷ്‌ ജോകിം തന്നെയാണ്‌ അഭിനയിക്കുന്നത്‌. നായികയായി നവ്യാ നായരെയാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും പരീക്ഷണ ചിത്രമാണെന്ന്‌ അറിഞ്ഞതോടെ താരം പിന്‍മാറി. പകരം മീരാ ജാസ്‌മിന്‍ ആ സ്ഥാനത്തേക്ക്‌ എത്തുകായയിരുന്നു. ഇവര്‍ക്ക്‌ പുറമെ സുമന്‍, വിവേക്‌, അലക്‌സ്‌, നൂതന്‍, സിലോണ്‍, രാജീവ്‌ ശ്രാവണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

ജോക്കിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആന്‍ഡ്രൂ ജോക്കി മാന്‍ നിര്‍മ്മിച്ചിരിയ്‌ക്കുന്ന ശിവപ്പു മഴൈ അടുത്ത്‌ തന്നെ തിയറ്ററുകളിലെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam