»   » ജയലളിതയുടെ പാളയത്തില്‍ വിജയ്

ജയലളിതയുടെ പാളയത്തില്‍ വിജയ്

Posted By:
Subscribe to Filmibeat Malayalam
Vijay
ഇളയദളപതി വിജയ് യുടെ രാഷ്ട്രീയ ജീവിതം ചെന്നൈയിലെ പോയ്‌സ് ഗാര്‍ഡനില്‍ നിന്ന് ആരംഭിയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍. വിജയ് യുടെ നേതൃത്വത്തില്‍ വരുന്ന പൊങ്കല്‍ നാളിന് മുമ്പ് രൂപീകരിയ്ക്കുന്ന പുതിയ പാര്‍ട്ടി ജയലളിതയുടെ എഐഎഡിഎംകെയുമായി കൈകോര്‍ക്കുമെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള വാര്‍ത്ത. ഇതിന്റെ ഭാഗമായി വിജയിന്റെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ ഞായറാഴ്ച പോയസ് ഗാര്‍ഡനിലെത്തി ജയലളിതയുമായി ചര്‍ച്ചനടത്തി.

വിജയ്കാന്ത്, ശരത്കുമാര്‍ എന്നിവരെപ്പോലെ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച് മുഖ്യമന്ത്രിപദമോഹവുമായി ഒറ്റക്ക് മത്സരിക്കുന്നതിനു പകരം തന്ത്രപരമായാണ് നീങ്ങാനാണ് 34കാരനായ വിജയ് യുടെ തീരുമാനം.

രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കേണ്ടതിനു മുന്നോടിയായി തമിഴ്‌നാട്ടിലെ മുഴുവന്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെയും ചെന്നൈയില്‍ വിളിച്ചുവരുത്തി വിജയും പിതാവും ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടി ഉടന്‍ രൂപവത്കരിക്കണമെന്നാണ് ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹികള്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായമത്രേ.

എം.ജി.ആര്‍, ശിവാജി ഗണേശന്‍, ശരത്കുമാര്‍, വിജയ്കാന്ത്, കാര്‍ത്തിക് എന്നിങ്ങനെ കോളിവുഡിലെ ഒട്ടേറെ സിനിമാനടന്മാര്‍ തമിഴ്‌നാട്ടില്‍ പാര്‍ട്ടി രൂപവത്കരിച്ചുവെങ്കിലും എംജിആര്‍ ഒഴികെ ആര്‍ക്കും രാഷ്ട്രീയകളരിയില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X