»   » അസിന് യുപിഎ സര്‍ക്കാരിന്റെ പിന്തുണ?

അസിന് യുപിഎ സര്‍ക്കാരിന്റെ പിന്തുണ?

Posted By:
Subscribe to Filmibeat Malayalam
Tamil condemns, Sri Lanka loves Asin
മുന്നറിയിപ്പുകള്‍ അവഗണിച്ച് ശ്രീലങ്കയില്‍ ഷൂട്ടിങിന് പോയതിന് പിന്നാലെ ലങ്കന്‍ പ്രഥമ വനിതയ്‌ക്കൊപ്പം അസിന്‍ തമിഴ് ഭൂരിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത് കോളിവുഡില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയ്ക്കുന്നു.

പ്രഥമ വനിത ശ്രീശാന്തി വിക്രമസിംഗെ രാജപക്‌സെയ്‌ക്കൊപ്പം തമിഴര്‍ കൂടുതല്‍ അധിവസിയ്ക്കുന്ന വാവുനിയ പോലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അസിന്‍ അവിടെ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുകയും ചെയ്തിരുന്നു. എന്നാല്‍ ലങ്കന്‍ സൈന്യത്തിന്റെ അകമ്പടിയോടെ അവരുടെ ഹെലികോപ്ടറില്‍ അസിയന്‍ യാത്രചെയ്തത് കോളിവുഡിലെ താരസംഘടനകള്‍ക്കൊന്നും ദഹിച്ചിട്ടില്ല,

സല്‍മാന്‍ ഉള്‍പ്പെടുന്ന റെഡി സിനിമയുടെ ഷൂട്ടിങ് യൂണിറ്റ് മുഴുവന്‍ മടങ്ങിയിട്ടും രാജപക്സെ സര്‍ക്കാരിന്റെ ആതിഥ്യം സ്വീകരിച്ച് നടി അവിടെ എന്തിന് തങ്ങിയെന്നാണ് താരസംഘടനകളുടെ നേതാക്കള്‍ ചോദിയ്ക്കുന്നത്. എന്നാല്‍ തനിയ്ക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് അസിന്‍ കൃത്യമായി മറുപടി നല്‍കുന്നുണ്ട്. ജോലിയ്ക്കായാണ് ഞാന്‍ ഇവിടെയെത്തിയത്. തിരികെ പോകുന്നതിന് മുന്പ് ഇവിടെയുള്ള തമിഴ് ജനതയ്ക്ക് എന്നില്‍ കഴിയാവുന്ന സഹായം ചെയ്യണം. അതുമാത്രമാണ് എന്റെ ലക്ഷ്യം. എന്നാല്‍ അസിന്റെ ഈ വിശദീകരണമൊന്നും കോളിവുഡിലെ പ്രമുഖര്‍ക്ക് ദഹിച്ചിട്ടില്ല.

അതേ സമയം തമിഴ് സിനിമയിലെ തലതൊട്ടപ്പന്‍മാരെ അവഗണിച്ച് അസിന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായൊരു പിന്തുണയില്ലാതെ ഇങ്ങനെയൊരു നീക്കം നടിയുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് പറയപ്പെടുന്നു.

സോണിയാ ഗാന്ധിയോടെ എറെ അടുപ്പമുള്ള കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയും അസിന് ഉണ്ടെന്ന് സൂചനകളുണ്ട്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും കോളിവുഡിലെ താരറാണിയായി മാറിയ അസിന്റെ ലങ്കന്‍ സന്ദര്‍ശനവും അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെറിയ രീതിയിലെങ്കിലും അവിടെത്തെ തമിഴ് ജനതയ്ക്ക് വലിയൊരു ആശ്വാസമായി മാറിയിരുന്നു.

ലങ്കയിലെ തമിഴ് ജനത നേരിടുന്ന പ്രശ്നങ്ങളും അതിനെതിരെ തമിഴ്നാട്ടില്‍ ഉയരുന്ന പ്രതിഷേധങ്ങളും യുപിഎ സര്‍ക്കാരിന് തലവേദനായി തുടരുകയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ രാജപക്സെ സര്‍ക്കാരുമായുള്ള ബന്ധം വഷളക്കാന്‍ യുപിഎ സര്‍ക്കാരിന് താത്പര്യമില്ല. ഇതും അസിന്റെ സന്ദര്‍ശനവുമെല്ലാം കൂട്ടിവായിക്കുന്പോള്‍ കോളിവുഡ് ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ക്ക് അധികം ആയുസ്സാണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam