»   » കാവ്യ വീണ്ടും കോളിവുഡിലേക്ക്

കാവ്യ വീണ്ടും കോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
സിനിമയിലേക്കുള്ള രണ്ടാം വരവില്‍ കാവ്യ മാധവന്‍ കോളിവുഡും ലക്ഷ്യമിടുന്നു. വിവാഹത്തിന് മുമ്പെ തമിഴില്‍ കാലുറപ്പിയ്ക്കാനുള്ള കാവ്യയുടെ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല. എന്നാല്‍ രണ്ടാം വരവില്‍ മലയാളത്തിന് പുറമെ തമിഴിലും സജീവമാകാനാണ് കാവ്യയുടെ തീരുമാനം.

തനിയ്ക്ക് പിന്നാലെ വന്ന നായകനടിമാരെല്ലാം തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയപ്പോഴും അന്യഭാഷകളില്‍ അഭിനയിക്കാന്‍ കാവ്യ താത്പര്യം കാണിച്ചിരുന്നില്ല. സാധു മിരണ്ടാല്‍ പോലുള്ള ചിത്രങ്ങളില്‍ നായികയായെങ്കിലും അതെല്ലാം മലയാളികളായ സംവിധായകന്‍മാരുടെ സിനിമകളാണെന്ന പ്രത്യേകതയുണ്ടായിരുന്നു.

എന്നാലിപ്പോള്‍ പൂര്‍ണമായും ഒരു തമിഴ് സിനിമയെന്ന് പറയാവുന്ന പ്രൊജക്ടില്‍ കാവ്യ അഭിനയിക്കുകയാണ്. തമ്പി ദുരൈ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രസന്നയായിരിക്കും കാവ്യയുടെ നായകന്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ കലഹിയ്ക്കുന്ന ദമ്പതികളുടെ കഥയാണ് പറയുന്നത്.

അതേ സമയം കാവ്യയുടെ രണ്ടാം വരവിലെ ആദ്യ ചിത്രമായ പാപ്പി അപ്പച്ച ബുധനാഴ്ച തിയറ്ററുകളിലെത്തുകയാണ്. മാറിയ സാഹചര്യങ്ങളില്‍ കാവ്യയുടെ താരമൂല്യം അളക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam