»   » മാധവനും വിദ്യയും മണിരത്‌നം ചിത്രത്തില്‍

മാധവനും വിദ്യയും മണിരത്‌നം ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Vidya and Madhavan
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മണിരത്‌നം തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. ഒട്ടേറെ കൊട്ടിഘോഷിക്കപ്പെട്ട മള്‍ട്ടി സ്റ്റാര്‍ ചിത്രം രാവണ്‍ പരാജയം രുചിച്ചതിന് പിന്നാലെയാണ് മണിരത്‌നം പുതിയ ചിത്രത്തിന്റെ പണികള്‍ തുടങ്ങുന്നത്.

പുതിയചിത്രത്തില്‍ വിദ്യാ ബാലനും മാധവനുമാണ് നായികാ നായകന്മാരാകുന്നത്. മണിരത്‌നത്തിന്റെ ഗുരു എന്ന ചിത്രത്തിലും ഇവര്‍ ജോഡികളായിരുന്നു.

ഇരുവരും തമ്മിലുള്ള രസതന്ത്രത്തെ വേണ്ടപോലെ ചൂഷണം ചെയ്ത് പുതിയ ചിത്രത്തിന് മാറ്റുകൂട്ടാനാണ് മണിരത്‌നത്തിന്റെ ശ്രമം. പുതിയചിത്രത്തിന്റെയും ഇതിവൃത്തം പ്രണയം തന്നെയാണ്.

പരസ്യചിത്രങ്ങളിലും മറ്റും പലതവണ അഭിനയിച്ച മാധവനും വിദ്യയും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ട ജോഡികളാണ്.

എന്തായാലും രാവണനില്‍ പറ്റിയ പാളിച്ചകള്‍ പഠിച്ചികൊണ്ടായിരിക്കും മണിരത്‌നത്തിന്റെ അടുത്ത ചിത്രമെന്നകാര്യം ഏതാണ് ഉറപ്പാണ്.

പതിവ് മണിരത്‌നം ചിത്രങ്ങളുടെ മികവിലേയ്ക്കുയരാന്‍ പലകാര്യങ്ങള്‍ കൊണ്ടും രാവണന് കഴിഞ്ഞിട്ടില്ല. എണ്‍പത് കോടിയിലധികം രൂപയാണ് രാവണനുണ്ടാക്കിയ നഷ്ടം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam