»   » ബച്ചന്‍ അപമാനിച്ചിട്ടില്ലെന്ന് രജനീകാന്ത്

ബച്ചന്‍ അപമാനിച്ചിട്ടില്ലെന്ന് രജനീകാന്ത്

Posted By:
Subscribe to Filmibeat Malayalam
Amitab and Rajanikanth
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ കളിയാക്കുന്ന തരത്തിലുള്ള ഒരു സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ അടുത്തിടെ രജനി ഫാന്‍സില്‍ നിന്നും വലിയ വിമര്‍ശനം നേരിട്ടിരുന്നു.

ഗ്രഹാം ഹെല്‍ ടെലഫോണ്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ രജനികാന്തിന്റെ രണ്ട് മിസ്ഡ് കോള്‍ ഉണ്ടായിരുന്നുവെന്നായിരുന്നുവെന്നുള്ള രീതിയില്‍ പ്രചരിക്കുന്ന എസ്എംഎസാണ് ബച്ചന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇത് വായിച്ച രജനി ആരാധകരെല്ലാം ബച്ചനെ കുറ്റപ്പെടുത്തി, രജനിയെ അപമാനിക്കലാണിതെന്നായിരുന്നു അരാധകരുടെ വാദം. എന്നാല്‍ കൂള്‍ കൂള്‍ രജനീകാന്ത് ഇങ്ങനെയൊന്നും ചിന്തിക്കുന്നേയില്ല.

ബച്ചനും രജനിയും സുഹൃത്തുക്കളാണെന്നും ഈ സന്ദേഷം ഒരു തരത്തിലുള്ള അപമാനവും സൃഷ്ടിച്ചതായി രജനി കരുതുന്നില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

ട്വീറ്റിനെത്തുടര്‍ന്ന് രജനി ഫാന്‍സിന്റെ പ്രതിഷേധം ശക്തമായതോടെ ബച്ചന്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു. രജനിയെ വില കുറച്ച് കാണാനല്ല, അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കാനാണ് ഈ ഫലിതം പോസ്റ്റ് ചെയ്തതെന്നായിരുന്നു ബിഗ് ബിയുടെ വിശദീകരണം.

സമൂഹത്തില്‍ രജനിയുടെ സ്ഥാനം എത്ര വലുതാണെന്ന് മനസിലാക്കി കൊടുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മറുപടിയില്‍ ബച്ചന്‍ പറഞ്ഞു.

English summary
Amitabh Bachchan's Mobile Phone joke on twitter never snubbed Super Star Rajinikath said sources related to him. But Rajini fans demaned Bachan's apology over this issue and Bachan said sorry to them

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam