»   » ജയം വിജയകാന്തിന്; വടിവേലു മുങ്ങി

ജയം വിജയകാന്തിന്; വടിവേലു മുങ്ങി

Posted By:
Subscribe to Filmibeat Malayalam
Vadivelu
തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയ വിജയകാന്തിന്റെ ആരാധകര്‍ വീടാക്രമിയ്ക്കുന്ന ആശങ്കയില്‍ നടന്‍ വടിവേലുവിന്റെ വീടിന് പൊലീസ് സംരക്ഷണം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡിഎംകെയ്ക്ക് സജീവമായി രംഗത്തിറങ്ങിയ വടിവേലു വിജയകാന്തിനെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയിരുന്നത്.

വിജയകാന്ത് മല്‍സരിച്ച ഋഷിവന്ദ്യം മണ്ഡലത്തില്‍ പ്രചാരണത്തിനിടെ അദ്ദേഹത്തെ വടിവേലു 'കുടിയന്‍ എന്നു വിളിച്ചതു വന്‍വിവാദമായിരുന്നു. ഡിഎംകെ നിശ്ചയമായും ഭരണം നിലനിര്‍ത്തുമെന്നു പ്രഖ്യാപിച്ച വടിവേലുവിനെ ഫലം വന്ന നിമിഷം മുതല്‍ കാണാനില്ല. ഫോണില്‍ വിളിച്ചാല്‍ പോലും അദ്ദേഹത്തിനെ കിട്ടില്ലത്രേ.


വടിവേലുവിന്റെ പ്രചാരണ യോഗങ്ങള്‍ക്കു വന്‍ സ്വീകരണം ലഭിച്ചെങ്കിലും അതൊന്നും വോട്ടായി മാറിയില്ലെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്.

English summary
Security has been tightened and more policemen have been deployed at actor Vadivelu's house at Virugambakkam in Chennai today after the AIADMK - DMDK surged ahead in the early round of counting of votes polled for the State Assembly elections.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam