കാജലിനെ വേണ്ടെന്ന് ചിമ്പു

ഒരുപിടി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും തമിഴകം കീഴടക്കാനുള്ള കാജലിന്റെ ആഗ്രഹം സ്വപ്‌നമായി തന്നെ തുടരുകയാണ്. കാര്‍ത്തിയുടെ നായികയായി ഞാന്‍ മഹാന്‍ അല്ലൈയിലാണ് കാജല്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ കോളിവുഡില്‍ നിന്ന് മറ്റൊരു തിരിച്ചടി കൂടി നടി നേരിട്ടിരിയ്ക്കുകയാണ്.
2010ലെ ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദബാങിന്റെ റീമേക്കില്‍ നിന്നാണ് കാജലിന്റെ പേരുവെട്ടിയിരിക്കുന്നത്. ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായി കാജല്‍ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിമ്പു ഇടപെട്ട് കാജലിനെ ഒഴിവാക്കിയെന്നാണ് പുതിയ വിവരം.
വന്‍ മുതല്‍മുടക്കില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിലേക്ക് മുംബൈയില്‍ നിന്നുള്ള നടിമാരെ ആരെങ്കിലും ഇറക്കുമതി ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. സൊനാക്ഷി, ദീപിക പദുകോണ്‍ എന്നിവരുടെ പേരാണ് പരിഗണിയ്ക്കുന്നതെന്നും സൂചനകളുണ്ട്.


Click it and Unblock the Notifications











