»   » സുറ തമന്നയ്‌ക്കേറ്റ ഷോക്ക്

സുറ തമന്നയ്‌ക്കേറ്റ ഷോക്ക്

Posted By:
Subscribe to Filmibeat Malayalam
Tamannah
ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ സുറയ്ക്ക വേണ്ടി കണ്ണീരൊഴുക്കാന്‍ ഒരാള്‍കൂടി. വേറാരുമല്ല ചിത്രത്തില്‍ വിജയ് യുടെ നായികയായി അഭിനയിച്ച തമന്നയാണ് സുറയുടെ പരാജയത്തില്‍ സങ്കടപ്പെടുന്നത്.

അയന്‍, പഠിയ്ക്കാത്തവന്‍, കണ്ടേന്‍ കാതലി, പയ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയ്ക്ക് സുറയുടെ പരാജയം വലിയൊരു ഷോക്കായി മാറിയിരുന്നു.

സുറ നല്ല പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ സിനിമ നിര്‍മ്മിയ്ക്കുമ്പോള്‍ തന്നെ അതിനെ വിലയിരുത്തുന്നത് ശരിയല്ലെന്ന് എനിയ്ക്കിപ്പോള്‍ മനസ്സിലായി. മറ്റെന്തിനെക്കാളും പ്രേക്ഷകരെ നിലപാടാണ് സിനിമയുടെ വിധി നിര്‍ണയിക്കുന്നത്- തമന്ന പറയുന്നു.

എന്നാല്‍ ഈ തിരിച്ചടിയൊന്നും താരത്തെ തളര്‍ത്തുന്നില്ല. പുത്തന്‍ സിനിമകളിലൂടെ കോളിവുഡിലെ താരറാണിപ്പട്ടം ഉറപ്പിച്ചു നിര്‍ത്താന്‍ തന്നെയാണ് തമന്നയുെട ശ്രമം.

ജയം രവിയ്‌ക്കൊപ്പം അഭിനയിച്ച തില്ലാലങ്കടിയിലാണ് നടി ഇനി പ്രതീക്ഷവെയ്ക്കുന്നത്. തെലുങ്കില്‍ വമ്പന്‍ ഹിറ്റായ ചിത്രം തമിഴ്‌നാട്ടിലും വിജയം ആവര്‍ത്തിയ്ക്കുമെന്ന് തന്നെയാണ് തമന്നയുടെ പ്രതീക്ഷ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam