വിജയ്‌യുടെ തുപ്പാക്കിയില്‍ ജയറാം

വിജയ്‌യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന തുപ്പാക്കിയാണ് ജയറാമിന് തമിഴില്‍ ലഭിച്ചിരിയ്്കകുന്ന വമ്പന്‍ പ്രൊജക്ട്. മുരുഗദോസിന്റെ സ്‌ക്രിപ്റ്റ് താന്‍ വായിച്ചുവെന്നും തനിയ്ക്കിണങ്ങുന്ന വേഷമാണ് സിനിമയിലേതെന്നും ജയറാം പറയുന്നു. കോളിവുഡിനെ പ്രതിസന്ധിയിലാക്കിയ സമരം അവസാനിച്ചാലുടന്‍ തുപ്പാക്കിയില്‍ ജോയിന്‍ ചെയ്യാനാണ് ജയറാമിന്റെ തീരുമാനം.
ഏഴാം അറിവിന് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന തുപ്പാക്കിയില്‍ വിജയ് യുടെ നായികയാവുന്നത് കാജല്‍ അഗര്‍വാളാണ്. എസ് താണു നിര്‍മിച്ച് ജെമിനി ഫിലിംസ് വിതരണം ചെയ്യുന്ന തുപ്പാക്കി ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ്.


Click it and Unblock the Notifications











