»   » വിവാഹ വാര്‍ത്ത: നയന്‍താര പോലീസിന്‌ പരാതി നല്‌കി

വിവാഹ വാര്‍ത്ത: നയന്‍താര പോലീസിന്‌ പരാതി നല്‌കി

Posted By:
Subscribe to Filmibeat Malayalam
Nayan With Prabhudeva
നടനും സംവിധായകനുമായ പ്രഭുദേവയുമായി നയന്‍താരയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകള്‍ക്കെതിരെ നയന്‍സ്‌ പോലീസില്‍ പരാതി നല്‌കിയെന്ന്‌ സൂചന.

നയന്‍സ്‌-പ്രഭുദേവ വിവാഹം കഴിഞ്ഞുവെന്ന്‌ വാര്‍ത്തകള്‍ക്ക്‌ ബലം പകരാനായി തമിഴിലെ പ്രശസ്‌ത മാസികയായ ആനന്ദവികടന്‍ നയന്‍സിന്റെ മോര്‍ഫ്‌ ചെയ്‌ത ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നടി പോലീസിനെ സമീപിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

നയന്‍സിന്റെ വിവാഹ വാര്‍ത്ത പ്രസിദ്ധീകരിച്ച 'ആനന്ദവികടന്‍' നയന്‍സിന്റെ കല്യാണ വിശേഷങ്ങളും അതിന്‌ പിന്നിലുള്ള സ്വകാര്യങ്ങളും വിശദമായി തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

വിവാഹ വാര്‍ത്ത സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിയ്‌ക്കുമ്പോഴും വ്യക്തമായി നിഷേധിയ്‌ക്കാന്‍ രണ്ടു പേരും തയാറാകാത്തത്‌ അഭ്യൂഹങ്ങള്‍ക്ക്‌ ഏറെ പ്രചാരം നല്‌കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ 'തന്റെ കൈയിലിപ്പോള്‍ നിറയെ ചിത്രങ്ങളുണ്ടെന്നും അതെല്ലാം അഭിനയിച്ചു തീര്‍ക്കണമെന്നുമാണ്‌' താരം മറുപടി നല്‌കിയത്‌. പ്രഭുദേവയും പുതിയ ഗോസിപ്പുകള്‍ക്ക്‌ മറുപടി പറയാന്‍ തയാറായിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam