»   » രാവണന്റെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍

രാവണന്റെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍

Posted By:
Subscribe to Filmibeat Malayalam
Vikram
തിയറ്ററുകളിലെത്താന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ മണിരത്‌നം ചിത്രമായ രാവണന് തിരിച്ചടി. കര്‍ണാടകത്തിലെ റിലീസിങ്ങുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളും വിതരണക്കാരും നേരിടുന്നത്.

രാവണന്റെ തമിഴ് പതിപ്പ് ബാംഗ്ലൂരിലെ ഒറ്റ മള്‍ട്ടിപ്ലെക്‌സിലും പ്രദര്‍ശിപ്പിയ്ക്കില്ലെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. കര്‍ണാടക ഫിലിം ചേംബറാണ് രാവണന്റെ റിലീസിന് തടസ്സവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഘടനയുടെ തീരുമാനപ്രകാരം അന്യഭാഷ ചിത്രങ്ങള്‍ക്ക് സംസ്ഥാനമൊട്ടുക്കുമായി പരമാവധി 24 സെന്ററുകളില്‍ റിലീസ് ചെയ്യാനുള്ള അനുമതിയേ നല്‍കുന്നുള്ളൂ. എന്നാല്‍ രാവണും (ഹിന്ദി) രാവണനും (തമിഴ്) രണ്ടായി കാണണമെന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ് ഏറ്റെടുത്തിരിയ്ക്കുന്ന റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സ് ആവശ്യപ്പെടുന്നത്. ഹിന്ദി-തമിഴ് ചിത്രങ്ങളുടെ വ്യത്യസ്ത പ്രിന്റുകള്‍ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ സുഹാസിനി മണിര്തനം ഹാജരാക്കിയെങ്കിലും ഇതൊന്നും അംഗീകരിയ്ക്കാന്‍ അംഗീകരിയ്ക്കാന്‍ ചേംബര്‍ തയാറായില്ല.

ഈ സാഹചര്യത്തില്‍ ബാംഗ്ലൂര്‍ നഗരത്തിലെ 16 മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ അഭിഷേക് നായകനായ രാവണിന്റെ ഹിന്ദി വേര്‍ഷന്‍ റിലീസ് ചെയ്യാനാണ് തീരുമാനം. നഗരത്തിലെ 7 സാധാരണ തിയറ്ററുകളില്‍ വിക്രം നായകനായ തമിഴ് പതിപ്പും പ്രദര്‍ശിപ്പിയ്ക്കും. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങായ വില്ലനും ഒരു തിയറ്ററിലും റിലീസ് ചെയ്യും.

ബാംഗ്ലൂരില്‍ ബോളിവുഡ് പ്രേക്ഷകര്‍ ഏറെയുള്ളതിനാലാണ് രാവണിന്റെ ഹിന്ദി പതിപ്പിന് മള്‍ട്ടിപ്ലെക്‌സുകള്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നത്. മള്‍ട്ടിപ്ലെക്‌സുകളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൂടുതല്‍ വരുമാനം നേടിത്തരുമെന്ന കണക്കുക്കൂട്ടലിലാണ് നിര്‍മാതാക്കള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam