»   » തമിഴില്‍ മുഖമില്ലാതെ റീമ!

തമിഴില്‍ മുഖമില്ലാതെ റീമ!

Posted By:
Subscribe to Filmibeat Malayalam
Rima And Bharath
സൗന്ദര്യം മൂടിവെയ്ക്കാനുള്ളതാണോ? ഒരുപക്ഷേ നടി റീമയുടെ മനസ്സില്‍ ഇപ്പോള്‍ ഉയരുന്നത് ഈയൊരു ചോദ്യമായിരിക്കും.

കോളിവുഡിലെ ആദ്യ ചിത്രമായ യുവാന്‍ യുവതിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് റീമ. എന്നാല്‍ സിനിമയുടെ പോസ്റ്ററിലൊന്നും സിനിമയിലെ നായികാനായകന്മാരായ റീമയുടെയോ ഭരതിന്റെയോ മുഖങ്ങളില്ലത്രേ.

മുഖം മറയുന്ന രീതിയില്‍ തയാറാക്കിയ പ്രത്യേകതരം പോസ്റ്ററാണ് സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. മുഖമില്ലാത്ത പോസ്റ്ററുകളിലൂടെയുള്ള പുതിയ പരസ്യതന്ത്രം യുവാക്കളെ ആകര്‍ഷിയ്ക്കുമെന്നാണ് സംവിധായകന്‍ കുമാരവേല്‍ കരുതുന്നത്.

മുഖസൗന്ദര്യത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് ഇപ്പോഴെങ്കിലും റീമയ്ക്ക് മനസ്സിലായിട്ടുണ്ടാവും. എന്തായാലും ക്രിസ്മസിന് സിനിമ തിയറ്ററുകളിലെത്തുമ്പോഴെങ്കിലും റീമയുടെ മുഖസൗന്ദര്യം തമിഴ് പ്രേക്ഷകര്‍ കാണുമെന്ന് നമുക്ക് കരുതാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam