»   » ജീവയുടെ ഫിറ്റ്നസ് സീക്രട്ട്

ജീവയുടെ ഫിറ്റ്നസ് സീക്രട്ട്

Posted By:
Subscribe to Filmibeat Malayalam
Jiva
ബോഡി ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടനാണ് ജീവ. തനിയ്ക്കൊപ്പം സിനിമയിലെത്തിയവരെല്ലാം തടിച്ചുവീര്‍ത്തിട്ടും ജീവ ചുള്ളനായി നടക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ.

ഇപ്പോള്‍ 3 ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായ നന്‍പന് വേണ്ടി ശരീരം കുറച്ചുകൂടി അടിപൊളിയാക്കാനുള്ള ശ്രമത്തിലാണ് താരം. കോളെജ് പയ്യന്റെ റോള്‍ അവതരിപ്പിയ്ക്കനായാണ് ഇത്. ഡയറ്റില്‍ വലിയ നിയന്ത്രണില്ലെങ്കിലും വ്യായാമമുറകളിലൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും ജീവ തയാറല്ല.

കഠിനമായ വ്യായാമത്തിനായി ദിവസവും 5 കിലോമീറ്റര്‍ ദുരം നടക്കുകയാണത്രേ നടന്‍. താമസിയ്ക്കുന്ന ഹോട്ടലും ലൊക്കേഷനും ഇടയ്ക്കുള്ള 5 കിലോമീറ്റര്‍ ദൂരം നടന്നാണ് പോകുന്നതെന്നും ജീവ വെളിപ്പെടുത്തുന്നു. .

നന്‍പന്റ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ജീവ വന്താന്‍ വേണ്ട്‌റാന്‍, രൗദ്രിം എന്നീ സിനിമകളുടെ ഷൂട്ടിങുമായും സഹകരിയ്ക്കുന്നുണ്ട്. അതിനിടെ ജീവയുടെ മറ്റൊരു ചിത്രമായ സിങ്കം പുലി റിലീസിന് തയാറായി കഴിഞ്ഞു.

English summary
Jiiva is on a fitness regime. Guess why? He is playing the role of a college student in ‘Nanban’, the Tamil remake of Bollywood’s ‘Three Idiots’ directed by Shankar, a filmmaker known for extracting nothing but the best from actors he is working with.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam