»   » കമല്‍ ചിത്രം സ്റ്റാലിന്‍ നിര്‍മ്മിക്കുന്നു

കമല്‍ ചിത്രം സ്റ്റാലിന്‍ നിര്‍മ്മിക്കുന്നു

Subscribe to Filmibeat Malayalam
Kamalhassan
ദശാവതാരമെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം കെഎസ് രവികുമാര്‍-കമല്‍ഹാസന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നു. റെഡ് ജയന്റ് മൂവീസിന് വേണ്ടി ഉദയനിധി സ്റ്റാലിനാണ് സിനിമ നിര്‍മ്മിയ്ക്കുന്നത്. ദശാവതാരം പൊലൊരു വമ്പന്‍ സെറ്റപ്പില്‍ തന്നെയാണ് ഈ ചിത്രം ഒരുക്കുന്നതെങ്കിലും അതിവേഗത്തില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

കോളിവുഡിലെ ന്യൂജനറേഷന്‍ സംവിധായകന്‍മാരില്‍ ശ്രദ്ധേയനായ മിഷ്‌ക്കിനുമൊത്തുള്ള ഡ്രീം പ്രൊജക്ടിന് മുമ്പ് ഈ സിനിമ പൂര്‍ത്തിയാക്കാനാണ് കമല്‍ പദ്ധതിയിടുന്നത്. മിഷ്‌ക്കിന്‍ ചിത്രം ഏറെ നാള്‍ നീളുന്നതിനാലാണ് അതിന് മുമ്പ് രവികുമാറുമായി ഒന്നിയ്ക്കാന്‍ കമല്‍ തീരുമാനിച്ചത്.

അതേ സമയം പുതിയ സിനിമയെക്കുറിച്ച് തമിഴകത്ത് പലവിധത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആദവനിലെ ക്ലൈമാക്‌സിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഉദയ്‌നിധി സ്റ്റാലിന് കോളിവുഡില്‍ ചുവടുറപ്പിയ്ക്കാന്‍ സഹായിക്കുന്ന തരത്തിലായിരിക്കും രവികുമാര്‍ ഈ സിനിമ ഒരുക്കുകയെന്നാണ് വാര്‍ത്തകള്‍. കമലിനെ നായകനാക്കി ഒരുക്കുന്ന കോമഡി ചിത്രത്തില്‍ ഉദയ്‌നിധിയ്ക്ക് നിര്‍ണായകമായ വേഷം നല്‍കിയിട്ടുണ്ട്.

പവിഴസുന്ദരി തമന്നയായിരിക്കും ചിത്രത്തില്‍ കമലിന്റെ നായികയായി എത്തുകയെന്ന് കരുതുന്നു. എന്നാല്‍ മൂന്ന് സിനിമകളുടെ ഷൂട്ടിങില്‍പ്പെട്ട് നട്ടംതിരിയുന്ന തമന്നയെ കിട്ടിയില്ലെങ്കില്‍ ഡേറ്റ് എളുപ്പത്തില്‍ ലഭിയ്ക്കാനിടയുള്ള നയന്‍താര, ത്രിഷ, ശ്രീയ, അസിന്‍ എന്നിവരുടെ പേരുകളും നായികാസ്ഥാനത്തേക്ക് പരിഗണിയ്ക്കും. 2010 ജനുവരിയില്‍ ഷൂട്ടിങ് ആരംഭിച്ച് ജൂണില്‍ റിലീസ് തീരുമാനിച്ചിരിയ്ക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രതിഫലമാണ് ഉലകനായകന്‍ വാങ്ങുന്നതെന്നും കോളിവുഡില്‍ സംസാരമുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam