»   »  രണ്ടുവള്ളത്തിലും കാലുവെച്ച് രജനി

രണ്ടുവള്ളത്തിലും കാലുവെച്ച് രജനി

Posted By:
Subscribe to Filmibeat Malayalam
Karunanidhi-Rajinikanth
മറ്റൊന്നിലും വലിയ കാര്യമായി ശ്രദ്ധിക്കാതെ തല്‍ക്കാലം ആരോഗ്യകാര്യം മാത്രം നോക്കുകയാണ് വേണ്ടതെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് കലൈഞ്ജര്‍ എം കരുണാനിധിയുടെ ഉപദേശം. വ്യാഴാഴ്ച രാവിലെ രജനിയും കരുണാനിധിയും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കലൈഞ്ജറുടെ ഉപദേശം, രജനി മറ്റൊന്നിലും തലയിടാതെ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണമെന്നാണോ ഈ പറഞ്ഞതിനര്‍ത്ഥമെന്ന് പലരും ശങ്കിയ്ക്കുന്നുണ്ട്

രജനിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന വാര്‍ത്ത സന്തോഷകരമാണ്. ഇനി ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം സിംഗപ്പൂര്‍ ആശുപത്രി വിട്ട രജനിക്ക് എത്രയും വേഗം ചെന്നൈയില്‍ മടങ്ങിയെത്താന്‍ കഴിയട്ടെയെന്നും കരുണാനിധി ആശംസിച്ചതായി ഡിഎംകെ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ജയലളിത അധികാരത്തിലെത്തിയതോടെ തമിഴ്‌നാട് 'രക്ഷപ്പെട്ടിരിക്കുകയാണ് എന്ന അഭിപ്രായപ്രകടനത്തിന് പിന്നാലെ രജനിയും കരുണാനിധിയും നടന്ന സൗഹൃദസംഭാഷണം സംസ്ഥാനത്തെ രാഷ്ട്രീയനിരീഷകരെ ഒട്ടും അദ്ഭുതപ്പെടുത്തുന്നുണ്ടാവില്ല. തമിഴ്‌നാട്ടിലെ ഇരുരാഷ്ട്രീയ ചേരികളോടുംചേര്‍ന്നുപോകുന്ന നിലപാടാണ് രജനി എക്കാലത്തും സ്വീകരിച്ചിരിയ്ക്കുന്നതെന്ന് സൂക്ഷ്മനിരീഷണത്തില്‍ മനസ്സിലാവും.

ഏപ്രില്‍ 13ന് വോട്ടെടുപ്പിനിടെ ജയയുടെ പാര്‍ട്ടി ചിഹ്നത്തില്‍ രജനി വോട്ടുകുത്തുന്നത് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം രജനിയും കലൈഞ്ജറും ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിനും തമിഴ് മക്കള്‍ അന്നു സാക്ഷികളായി.

1996ല്‍ ജയലളിത അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിയ്ക്കാനാവില്ലെന്ന രജനിയുടെ ഡയലോഗ് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ഏറെ സഹായകമായിരുന്നു. പിന്നീട് 2004ല്‍ മകളുടെ വിവാഹത്തിന് ജയയെ ക്ഷണിച്ച് രജനി ആ പിണക്കം തീര്‍ത്തു. അതാണ് രജനി. രണ്ട് വഞ്ചിയിലും കാലിട്ട് പോകാന്‍ സൂപ്പര്‍സ്റ്റാറിനെ ആരും പഠിപ്പിയ്‌ക്കേണ്ട!

English summary
Superstar Rajinikanth has called DMK President M Karunanidhi - a day after the actor was discharged from hospital, and several hours after he phoned Mr Karunanidhi's arch rival, Jayalalithaa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam