»   » രജനീകാന്തിനിനി വിശ്രമകാലം

രജനീകാന്തിനിനി വിശ്രമകാലം

Posted By:
Subscribe to Filmibeat Malayalam
Rajinikanth
സിംഗപ്പൂരില്‍ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ സ്റ്റൈല്‍മന്നന് ഇനി ആവശ്യം അല്പം വിശ്രമം. ചുരുങ്ങിയത് രണ്ടു മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിശ്രമത്തിനായി കേളമ്പാക്കത്തുള്ള ഫാം ഹൗസാണ് രജനി തിരഞ്ഞെടുത്തിരിക്കുന്നത്.

എന്നാല്‍ ചികിത്സ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതോടെ താരത്തിനെ കാണാന്‍ ആരാധകരുടെ തിരക്കാണ്. അതുകൊണ്ടു തന്നെ രജനീകാന്തിന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് പോലീസ് രംഗത്തുണ്ട്. സ്റ്റൈല്‍മന്നന് ഇപ്പോള്‍ ആവശ്യം വിശ്രമമാണെന്നും അതിനാല്‍ ആരാധകര്‍ ശല്യപ്പെടുത്തരുതെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

രോഗത്തിനെ തുടര്‍ന്ന് സിനിമാരംഗത്തു നിന്ന് വിട്ടു നില്‍ക്കുന്ന രജനീകാന്ത് ഒക്ടോബറോടെ വീണ്ടും അഭിനയ രംഗത്തെത്തുമെന്നാണ് സൂചന. കെഎസ് രവികുമാറിന്റെ റാണയില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ് അദ്ദേഹം അസുഖ ബാധിതനായത്. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താലുടന്‍ റാണ പൂര്‍ത്തിയാക്കാന്‍ രജനിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രവികുമാര്‍ പറഞ്ഞു.

English summary
Doctors adviced Rajinikanth to take rest for two months. He may prefer to stay in his farm house at Kelambakkam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam