»   » ഭാരതിരാജ ചിത്രത്തില്‍ രഞ്ജിത

ഭാരതിരാജ ചിത്രത്തില്‍ രഞ്ജിത

Posted By:
Subscribe to Filmibeat Malayalam
Ranjitha
നിത്യാനന്ദ വിവാദവും അതുസംബന്ധിച്ച കോലാഹലങ്ങളും എല്ലാം കഴിഞ്ഞ് നടി രഞ്ജിത വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു.

മലയാളത്തില്‍ രഞ്ജിത അഭിനയിക്കുന്ന ചിത്രം അടുത്തുതന്നെ പുറത്തിറങ്ങും. ഈ ചിത്രമാണെങ്കില്‍ നേരത്തേ ചിത്രീകരണം കഴിഞ്ഞതാണ്. വിവാദസമയത്ത് പുറത്തുവന്ന മണിരത്‌നം ചിത്രമായ രാവണില്‍ രഞ്ജിത അഭിനയിച്ചിരുന്നു.

എന്നാല്‍ രഞ്ജിതയുടെ റോള്‍ എഡിറ്റ് ചെയ്ത് വളരെ കുറച്ചുമാത്രമേ ചിത്രത്തിലുണ്ടായിരുന്നു. എന്തായാലും ഇതെല്ലാം കഴിഞ്ഞ് താരമിപ്പോള്‍ തമിഴിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ഭാരതിരാജയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ രഞ്ജിത കരാര്‍ ഒപ്പുവച്ചുകഴിഞ്ഞുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ചിത്രത്തില്‍ രഞ്ജിതയുടേത് വളരെ പ്രധാനപ്പെട്ട ഒരു റോള്‍ ആണെന്നാണ് സൂചന.

ഈ റോള്‍ രഞ്ജിതയ്ക്കുമാത്രമേ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുവെന്ന വിശ്വാസത്തിലാണത്രേ ഭാരതി രാജ താരത്തിന് റോള്‍ നല്‍കിയിരിക്കുന്നത്. 1992ല്‍ നാടോടി തെന്‍ട്രല്‍ എന്ന ഭാരതിരാജ ചിത്രത്തിലൂടെയായിരുന്നു രഞ്ജിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

English summary
Actress Ranjitha to make her re-entry via Tamil. Bharathiraja, has reportedly approached her to do an important role in his upcoming film 'Appan Aatha'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam