»   » സിദാര്‍ഥ്-ശ്രുതി പ്രണയം പൊളിഞ്ഞു

സിദാര്‍ഥ്-ശ്രുതി പ്രണയം പൊളിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Siddharth-Shruti Haasan
ബോളിവുഡില്‍ താരങ്ങള്‍ക്കിടയിലെ പ്രണയവും പ്രണയത്തകര്‍ച്ചയും ചായ കുടിയ്ക്കുന്ന പോലൊരു കാര്യമാണെങ്കിലും ഇങ്ങ് തെന്നിന്ത്യയില്‍ ഈ പ്രതിഭാസം വളരെ അപൂര്‍വമാണ്. ഉണ്ടെങ്കില്‍ തന്നെ അതിന്റെ ക്ലൈമാക്‌സ് മിക്കവാറും വിവാഹവേദിയിലാവും.

എന്നാല്‍ പ്രണയം തലയ്ക്ക് പിടിച്ചുനടന്ന രണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍ അകന്നെന്ന വാര്‍ത്തയാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. ബോയ്‌സ് ഫെയിം സിദാര്‍ഥും കമല്‍ഹാസന്റെ പുത്രി ശ്രുതി ഹാസനുമാണ് രണ്ടുവഴിയ്ക്കായത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പ്രണയിതാക്കള്‍ വേര്‍പിരിഞ്ഞതെന്നാണ് ഇതേപ്പറ്റി ഗവേഷണം നടത്തിയവരുടെ കണ്ടെത്തല്‍.

തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രമായ അനഗനഗ ഓ ധീരഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സിദാര്‍ഥും ശ്രുതിയും അടുത്തത്. സിനിമ എട്ടുനിലയില്‍ പൊട്ടിയെങ്കിലും ഇവര്‍ക്കിടയിലെ പ്രണയം ബംപര്‍ വിജയമായി. ഇവര്‍ക്കിടയിലുള്ള കെമിസ്ട്രി കണ്ടറിഞ്ഞ് ഓ മൈ ഫ്രന്റസ് എന്നൊരു പടം കൂടി വൈകാതെ തിയറ്ററുകളിലെത്തിയിരുന്നു.

ഇവരുടെ പ്രണയത്തകര്‍ച്ചയെപ്പറ്റിയാണ് തമിഴകത്തും ഹൈദരാബാദിലുുള്ള സിനിമാക്കാരുടെ ഇപ്പോഴത്തെ ഹോട്ട് ടോപിക്. തെലുങ്കില്‍ നിന്നും തമിഴിലേക്ക് ചുവടുമാറ്റിയ ശ്രുതിയാണെങ്കില്‍ കാമുകനുമായി അകന്നതൊന്നും കാര്യമാക്കുന്നുമില്ല. പുറത്തിറങ്ങാനിരിയ്ക്കുന്ന ഏഴാം അറിവിന്റെ പ്രമോഷണല്‍ വര്‍ക്കുകളുടെ തിരക്കിലാണ് ഈ താരപുത്രി.

English summary
Even as their 'Oh My Friend' is shaping up in a brisk pace, the latest buzz in tinsel town is that Siddharth and Shruti Haasan, who are touted to be seeing each other, are no more a pair, as the actor and actress have parted ways due to difference of opinion

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam