»   » ചരണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് നടി സോന

ചരണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് നടി സോന

Posted By:
Subscribe to Filmibeat Malayalam
Sona and SPB Charan
ഹാസ്യനടന്‍ എസ്ബിപി ചരണ്‍ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി കോളിവുഡിലെ ഐറ്റം ഗേള്‍ സോന രംഗത്ത്. മങ്കാത്തയുടെ വിജയം ആഘോഷിയ്ക്കാനായി സിനിമയുടെ അണിയറക്കാര്‍ക്കായി നടന്‍ വൈഭവ് ഒരുക്കിയ പാര്‍ട്ടിയ്ക്കിടെയാണ് പീഡനശ്രമമുണ്ടായതെന്ന് സോന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നടന്‍ വൈഭവും ചരണിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വെങ്കിട്ട് പ്രഭു സിനിമകളിലെ പ്രധാനതാരങ്ങളായി പ്രശസ്തി നേടിയവരാണ് ചരണും വൈഭവും. സോനയുടെ ആരോപണത്തെതുടര്‍ന്ന് ചരണ്‍-വൈഭവ് സൗഹൃദത്തിനും വിള്ളല്‍ വീണിരിയ്ക്കുകയാണ്.

ചൊവ്വാഴ്ച രാത്രി ചെന്നൈ ടി നഗറിലുള്ള വൈഭവിന്റെ വസതിയിലായിരുന്നു മങ്കാത്ത ടീമിന്റെ പാര്‍ട്ടി നടന്നത്. വെ്ങ്കിട്ട് പ്രഭുവിന്റെ സംഘത്തിലുള്ള നടന്‍ അരവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.

പാര്‍ട്ടി കൊഴുത്തതോടെയാണ് ചരണ്‍ പരിധി വിട്ട് പെരുമാറിയതെന്ന് സോന കുറ്റപ്പെടുത്തുന്നു. ലൈംഗികമായി ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചതിന് പുറമെ മോശം പദപ്രയോഗങ്ങളും നടന്റെ ഭാഗത്തു നിന്നുണ്ടായത്രേ. ഒടുവില്‍ വെങ്കിട്ട് പ്രഭു ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

പിറ്റേന്ന് രാവിലെയാണ് സോന വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. വാര്‍ത്താ സമ്മേളനത്തിനിടെ നടി വിങ്ങിപ്പൊട്ടുകയും ചെയ്തു. പൊതുവേദിയില്‍ നടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും സോന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എസ്പിബി ചരണ്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിയ്ക്കുകയാണ്.

English summary
Actress turned producer Sona convened one to announce that she was a victim of a rape attempt. She accused actor – producer S P B Charan of attempting to rape her and treating her derogatorily at the Mankatha success party.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam