»   » ട്വന്റി20 കോളിവുഡില്‍

ട്വന്റി20 കോളിവുഡില്‍

Subscribe to Filmibeat Malayalam
Twenty-20
വന്‍താരനിരയെ അണിനിരത്തി ചരിത്രം സൃഷ്ടിച്ച്‌ ട്വന്റി20 തമിഴിലേക്ക്‌. ട്വന്റി20യുടെ നൂറ്റിയമ്പതാം ദിന ആഘോഷങ്ങള്‍ നടത്തിയതിന്‌ പിന്നാലെയാണ്‌ സിനിമ കോളിവുഡില്‍ നിര്‍മ്മിയ്‌ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിയ്‌ക്കുന്നത്‌

മലയാള സിനിമയിലെ ഒട്ടുമിക്ക നടീനടന്‍മാരെയും ഉള്‍ക്കൊള്ളിച്ച്‌ നിര്‍മ്മിച്ച ട്വന്റി20യുടെ പിന്‍ബലം താരങ്ങളുടെ ഒത്തൊരുമ തന്നെയായിരുന്നു. താരസംഘടനയായ അമ്മ അതില്‍ അംഗങ്ങളായ 67 താരങ്ങളെ വെച്ച്‌ ഒരുക്കിയ സിനിമ നിര്‍മ്മിയ്‌ക്കാന്‍ മുന്നോട്ടിറങ്ങിയത്‌ ദിലീപാണ്‌. അതിനുള്ള പ്രതിഫലവും ദിലീപിന്‌ ലഭിച്ചു.
ബോക്‌സ്‌ ഓഫീസ്‌ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമെന്ന ബഹുമതിയും സ്വന്തമാക്കി.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ ഗോപി എന്നിങ്ങനെ മലയാളത്തിലെ എല്ലാ സൂപ്പറുകളെയും ഒട്വന്റി20യില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ പരസ്യത്തില്‍ പറയുന്നത്‌ പോലെ പ്രേക്ഷകര്‍ ട്വന്റി20 ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്‌തു.

അതേ സമയം തമിഴില്‍ ഈ താരക്കൂട്ടായ്‌മ എത്ര കണ്ട്‌ ലക്ഷ്യത്തിലെത്തുമെന്ന കാര്യം സംശയമാണ്‌. മുതര്‍ന്ന താരങ്ങളും യുവതാരങ്ങളും ഒരു സിനിമയ്‌ക്ക്‌ വേണ്ടി ഒന്നിയ്‌ക്കുമോയെന്ന്‌ കണ്ട്‌ തന്നെ അറിയണം.

ക്ലാസിക്‌ ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ എച്ച്‌ മുരളിയാണ്‌ ട്വന്റി20യുടെ റീമേക്ക്‌ അവകാശം വാങ്ങിയിരിക്കുന്നത്‌. കമല്‍ നായകനായ അവൈഷണ്‍മുഖി നിര്‍മ്മാതാവ്‌ ഇദ്ദേഹം തന്നെയായിരുന്നു. നമിത നായകയാക്കി ഒരുക്കുന്ന ബിഗ്‌ ബജറ്റ്‌ ചിത്രമായ ജഗന്‍മോഹിനിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ പുതിയ ചിത്രത്തില്‍ വര്‍ക്കുകള്‍ ആരംഭിയ്‌ക്കാനാണ്‌ പരിപാടി. തമിഴില്‍ ഇരുപത്‌ ഇരുപത്‌ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്‌ക്കുകയാണ്‌. കോളിവുഡിലെ പ്രധാന നടന്‍മാരെയെല്ലാം ചിത്രവുമായി സഹകരിപ്പിയ്‌ക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിയ്‌ക്കുന്നുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam