കോളിവുഡിലെ ഇളമുറക്കാര്‍ ഏറ്റുമുട്ടുന്നു

2005 ല്‍ വിജയ്‌യുടെ ശിവകാശിയും ധനുഷിന്റെ അത് ഒരു കനാകാലവും' തമ്മില്‍ മത്‌സരിച്ചെങ്കില്‍ 2007ല്‍ വിജയുടെ അഴകിയ തമിഴ് മകനും ധനുഷിന്റെ പൊല്ലാതവനും' ഒരുമിച്ച് തിയറ്ററുകളിലെത്തി. 2009ല്‍ വിജയ്‌യുടെ വില്ലും ധനുഷിന്റെ പഠിക്കാത്തവനും' തമ്മിലായിരുന്നു മത്‌സരം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം 2011ല്‍ ഇവര്‍ വീണ്ടും പോരടിയ്ക്കുകയാണ്.
ഹിറ്റ്‌മേക്കര്‍ സിദ്ദിഖ് ഒരുക്കുന്ന റൊമാന്റിക്-കോമഡി് ചിത്രമായ കാവലാനില്‍ അസിനാണ് നായിക. വെട്രി മാരന്‍ സംവിധാനം ചെയ്യുന്ന ആടുംകളം 1970 ല്‍ മധുരയില്‍ നടന്ന ഒരു സംഭവത്തെയാണ് പ്രമേയമാക്കുന്നത്. തെന്നിന്ത്യയിലെ പുതിയ സെന്‍സേഷന്‍ തപസ്സിയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











