»   » ചെന്നൈയില്‍ ഇളയദളപതിയുടെ ശക്തിപ്രകടനം

ചെന്നൈയില്‍ ഇളയദളപതിയുടെ ശക്തിപ്രകടനം

Posted By:
Subscribe to Filmibeat Malayalam
Vijay's Velyudham launched in a big way
തിയറ്ററുടമകളുടെ ബഹിഷ്‌ക്കരണ ഭീഷണി നേരിടുന്ന ഇളയദളപതി വിജയ് കരുത്ത് കാട്ടുന്നു. ചെന്നൈയില്‍ പുതിയ ചിത്രമായ വേലായുധത്തിന്റെ പൂജാചടങ്ങുകളില്‍ അറുപതിനായിരത്തോളം ആരാധകരെ പങ്കെടുപ്പിച്ചു കൊണ്ടാണ് വിജയ് കോളിവുഡില്‍ തന്റെ കരുത്ത് പ്രകടിപ്പിച്ചത്.

പവേലായുധം ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഫാന്‍സുകാരില്‍ ഭൂരിപക്ഷവും തങ്ങളുടെ പ്രിയതാരത്തിനോടുള്ള കൂറ് പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ പരാജയങ്ങള്‍ വിജയ് യുടെ താരമൂല്യം കുറച്ചുവെന്ന വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് ഈ ശക്തിപ്രദര്‍ശനമെന്ന് സൂചനകളുണ്ട്. അതോടൊപ്പം തനിയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ തിയറ്ററുടമകള്‍ക്ക് മുന്നില്‍ തന്റെ ജനപിന്തുണ തെളിയിക്കുകയെന്ന ലക്ഷ്യവും താരത്തിനുണ്ടായിരുന്നു. ഇതുരണ്ടും ഫലിച്ചുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ജയം രവി സംവിധാനം ചെയ്യുന്ന വേലായുധത്തിലെ പ്രധാന അഭിനേതാക്കളായ ഹന്‍സിക, ജെനീലിയ, തുടങ്ങിയവരെല്ലാം വിജയ് യുടെ ശക്തിപ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam