»   » അര്‍ജ്ജുന്‍ അഞ്ച് വേഷങ്ങളില്‍

അര്‍ജ്ജുന്‍ അഞ്ച് വേഷങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam
Arjun
ഒരു സിനിമയില്‍ ഒരു പാട് റോളുകളുമായി ആക്ഷന്‍ കിങ് അര്‍ജ്ജുനും വരുന്നു. കമല്‍ഹാസന്റെ ദശാവതാരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പുതിയ ചിത്രമായ വല്ലക്കോട്ടൈയില്‍ അഞ്ച് റോളുകളിലാണ് അര്‍ജ്ജുന്‍ പ്രത്യക്ഷപ്പെടുന്നത്.

അഞ്ച് വേഷങ്ങളും ഭംഗിയാക്കാന്‍ അര്‍ജ്ജുന് കഴിഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ വെങ്കിടേഷ് പറയുന്നു. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെയാണ് അര്‍ജ്ജുന്റെ വിവിധരൂപഭാവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

തമിഴ് നടന്‍ മുരളിയുടെ പെടുന്നനെയുള്ള മരണം മൂലം വൈകിയ വല്ലക്കോട്ടൈയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഒക്ടോബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അടുത്ത സിനിമയും അര്‍ജ്ജുന് ഒപ്പമായിരിക്കുമെന്ന് വെങ്കിടേഷ് പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam