»   » പഞ്ച് പോര! വിജയ് ചിത്രത്തിന് വീണ്ടും പേരുമാറ്റം

പഞ്ച് പോര! വിജയ് ചിത്രത്തിന് വീണ്ടും പേരുമാറ്റം

Posted By:
Subscribe to Filmibeat Malayalam
Vijay
വിജയ്-അസിന്‍ ടീമിനെ ഒന്നിപ്പിച്ച് സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വീണ്ടും പേരുമാറ്റം. കാവല്‍ക്കാരന്‍ എന്ന പേരില്‍ തുടങ്ങിയ ചിത്രത്തിന്റെ പേര് മൂന്നാം തവണയാണ് മാറുന്നത്. എംജിആറിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ കാവല്‍ക്കാരന്റെ പേരാണ് ആദ്യം വിജയ് ചിത്രത്തിന് നല്‍കിയിരുന്നത്. എന്നാല്‍ എംജിആര്‍ ചിത്രം നിര്‍മ്മാതാക്കളായ സത്യ മൂവീസ് തര്‍ക്കമുന്നയിച്ചതോടെ സിനിമയുടെ പേര് കാവല്‍ കാതല്‍ എന്നാക്കി മാറ്റി.

എന്നാല്‍ പുതിയ പേര് വിജയ് ആരാധകര്‍ക്ക് പോലും പുടിച്ചില്ലത്രേ. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയാനില്ലല്ലോ? എന്തായാലും ഒരു പരീക്ഷണത്തിന് നില്‍ക്കാതെ അണിയറക്കാര്‍ സിനിമയുടെ പേര് വീണ്ടും മാറ്റി. നല്ല പഞ്ചുള്ള കാവലന്‍ എന്നൊരു പേരാണ് സിനിമയ്ക്കിപ്പോള്‍ ഇട്ടിരിയ്ക്കുന്നത്.

അതിനിടെ സംവിധായകന്‍ ശക്തി ചിദംബരം വിജയ് ചിത്രത്തിന്റെ നെഗറ്റീവ് റൈറ്റുകള്‍ അടക്കമുള്ള സകലമാന അവകാശങ്ങളും വിലയ്‌ക്കെടുത്തത് തമിഴ് സിനിമാവൃത്തങ്ങളെ അന്പരിപ്പിച്ചിട്ടുണ്ട്. ഒരു വിഭാഗം തമിഴ് സംഘടനകള്‍ അസിനെതിരെ തിരിഞ്ഞിരിയ്ക്കുന്ന നേരത്തു തന്നെയാണ് ഇങ്ങനെയൊരു വില്‍പന നടന്നിരിയ്ക്കുന്നത്. ഇതിന് പിന്നിലുള്ള രഹസ്യമെന്തെന്ന് ആലോചിയ്ക്കുകയാണ് തമിഴ് സിനിമാലോകം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam