»   » ഒടുക്കം കാജല്‍ വിജയ്‌യുടെ കാതലി

ഒടുക്കം കാജല്‍ വിജയ്‌യുടെ കാതലി

Posted By:
Subscribe to Filmibeat Malayalam
Kajal Agarwal
അഭ്യൂഹങ്ങള്‍ക്ക് അവസാനമായി, മുരുഗദോസിന്റെ വിജയ് ചിത്രത്തില്‍ നായികയായി കാജല്‍ അഗര്‍വാള്‍ തന്നെയെത്തും. തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പ്രൊജക്ടില്‍ ബോളിവുഡ് സുന്ദരി സോനം കപൂര്‍ നായികയാവുമെന്ന് മുംബൈ ടാബ്ലോയിഡുകള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലീ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ച് സംവിധായകന്‍ മുരുഗദോസ് തന്നെയാണ് കാജലിന്റെ കാര്യം പ്രഖ്യാപിച്ചത്.

ഡിസംബറില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ഈ ചിത്രത്തിലെ നായികയാവാന്‍ അവസരം ലഭിയ്ക്കുന്നതോടെ തമിഴില്‍ കാജലിന്റെ താരമൂല്യം കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ മാതരന്റെ ലൊക്കേഷനിലാണ് കാജല്‍ ഇപ്പോള്‍. ഇതിന് പുറമെ രണ്ട് വമ്പന്‍ തെലുങ്ക് ചിത്രങ്ങളും കാജലിന്റെ അക്കൗണ്ടില്‍ ഇപ്പോഴുണ്ട്.

മാലൈ നേരത്ത് മഴൈത്തുള്ളി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് വിജയ്‌യുടെ പിതാവായ എസ്എ ചന്ദ്രശേഖറാണ്. മുംബൈ ലൊക്കേഷനായ ഈ ആക്ഷന്‍ അഡ്വഞ്ചറിന്റെ ക്യാമറമാന്‍ സന്തോഷ് ശിവനാണ്. 2012ലെ വിജയ് യുടെ ബിഗ് സമ്മര്‍ റിലീസായിരിക്കും മുരുഗദോസ് ചിത്രം.

English summary
After Mumbai tabloids went to town that Sonam Kapoor has jumped on to the bandwagon of Bollywood actors to dabble in films down South, here comes an announcement from director AR Murugadoss

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam