»   » 60 കോടിയുടെ പണക്കൊഴുപ്പില്‍ കന്തസ്വാമി വരുന്നു

60 കോടിയുടെ പണക്കൊഴുപ്പില്‍ കന്തസ്വാമി വരുന്നു

Posted By:
Subscribe to Filmibeat Malayalam
Movie Kantha Swami
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ വിക്രം-സൂസി ഗണേശന്‍ ടീമിന്റെ കന്തസ്വാമി തിയറ്ററുകളിലേക്ക്‌. ആഗസ്റ്റ്‌ 21ന്‌ ലോകമൊട്ടുക്കുമുള്ള ആയിരത്തോളം തിയറ്ററുകളില്‍ കന്തസ്വാമി പ്രദര്‍ശനം തുടങ്ങുമ്പോള്‍ ചിത്രത്തിന്‌ വേണ്ടി നിര്‍മാതാവ്‌ കലൈപുലി താണു ഇതുവരെ മുടക്കിയത്‌ അറുപത്‌ കോടിയോളം രൂപയാണ്‌.

പക്ഷേ ചിത്രത്തിന്റെ വമ്പന്‍ ബജറ്റിനെപ്പറ്റി ചോദിയ്‌ക്കുമ്പോള്‍ സംവിധായകാന്‍ സൂസി ഗണേശന്‌ ഒരു കുലുക്കവുമില്ല. ഇത്‌ പോലൊരു സൂപ്പര്‍ ഹീറോ ചിത്രത്തിന്‌ 60 കോടി കുറവാണെന്നാണ്‌ സൂസിയുടെ പക്ഷം.

കന്തസ്വാമിയുടെ ചരിത്രം കുറിയ്‌ക്കുന്ന റിലീസിന്‌ വേണ്ടി ചെന്നൈയിലെ ഒട്ടെല്ലാ തിയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. കന്തസ്വാമിയുടെ വരവിനെ ഭയന്ന്‌ മറ്റു ചിത്രങ്ങളുടെ റിലീസുകള്‍ പോലും മാറ്റിക്കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലെ റിസര്‍വേഷന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റു തീര്‍ന്നിരുന്നു. കമലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ദശാവതാരത്തിനെ കടത്തിവെട്ടുന്ന വരവേല്‌പായിരിക്കും കന്തസ്വാമിക്ക്‌ ലഭിയ്‌ക്കുകയെന്ന്‌ വിക്രം ആരാധകര്‍ പറയുന്നു.

ആഗസ്‌റ്റ്‌ 15ന്‌ ചെന്നൈയിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ്‌ കന്തസ്വാമിയുടെ സെന്‍സറിങ്‌ നടത്തിയിരുന്നു. ചില മുറിച്ചു മാറ്റലുകളോടെ യു സര്‍ട്ടിഫിക്കറ്റാണ്‌ ചിത്രത്തിന്‌ നല്‌കിയിരിക്കുന്നത്‌. അതേ സമയം ചിത്രത്തിന്റെ തെലുങ്ക്‌ പതിപ്പായ മല്ലാനയ്‌ക്ക്‌ യുഎ സര്‍ട്ടിഫിക്കറ്റാണ്‌ ലഭിച്ചത്‌. ശ്രീയ നായികയാകുന്ന കന്തസ്വാമിയെ ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ മുന്നിലാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam