»   » ചന്ദ്രമുഖി രണ്ടില്‍ രജനിക്ക്‌ പകരം മമ്മൂട്ടി?

ചന്ദ്രമുഖി രണ്ടില്‍ രജനിക്ക്‌ പകരം മമ്മൂട്ടി?

Subscribe to Filmibeat Malayalam
Mammootty
തമിഴകത്ത്‌ ചരിത്ര വിജയം കുറിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിലേക്ക്‌ മമ്മൂട്ടിക്ക്‌ ക്ഷണം. ചന്ദ്രമുഖിയുടെ ആദ്യപതിപ്പില്‍ നായകനായ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‌ പകരമാണ്‌ മമ്മൂട്ടിക്ക്‌ ക്ഷണം ലഭിച്ചിരിയ്‌ക്കുന്നത്‌. ചന്ദ്രമുഖിയുടെ സംവിധായകന്‍ പി വാസു തന്നെ ഒരുക്കുന്ന രണ്ടാം ഭാഗത്തിലേക്കുള്ള അവസരം മമ്മൂട്ടി സ്വീകരിച്ചുവോയെന്ന കാര്യം വ്യക്തമല്ല.

മലയാളത്തില്‍ സൂപ്പര്‍ വിജയം നേടി മണിച്ചിത്രത്താഴിന്റെ തമിഴ്‌ പതിപ്പായ ചന്ദ്രമുഖിര രജനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. കന്നഡത്തിലും ചന്ദ്രമുഖി വിജയം ആവര്‍ത്തിച്ചു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

നിലവില്‍ കന്നഡത്തില്‍ വിഷ്‌ണുവര്‍ദ്ധനെ നായകനാക്കി ചന്ദ്രമുഖിക്ക്‌ രണ്ടാംഭാഗമൊരുക്കുന്ന വാസു ചിത്രം തമിഴില്‍ റീമേക്ക്‌ ചെയ്യുകയെന്ന ഉദ്ദേശത്തോടെ രജനിയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ച്‌ ത്രില്ലടിച്ച രജനി രണ്ടാഴ്‌ച കഴിഞ്ഞ്‌ തന്റെ തീരുമാനം പറയാമെന്നും വാസുവിനോട്‌ പറഞ്ഞു.

എന്നാല്‍ രണ്ടാഴ്‌ച കഴിഞ്ഞ്‌ വീണ്ടും വിളിച്ച വാസുവിനോട്‌ രണ്ടുവര്‍ഷത്തേക്ക്‌ ഡേറ്റില്ലെന്നായിരുന്നു സ്‌റ്റൈല്‍ മന്നന്റെ മറുപടി. യന്തിരന്‌ ശേഷം മറ്റൊരു സിനിമയും രജനി കമ്മിറ്റ്‌ ചെയ്‌തിട്ടില്ലെന്നറിയാവുന്ന വാസുവിന്‌ തന്നെ ഒഴിവാക്കാനുള്ള താരത്തിന്റെ നീക്കമാണ്‌ ഈ മറുപടിയെന്ന്‌ മനസ്സിലായി. രജനിയില്ലെങ്കിലും ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം തമിഴില്‍ ഒരുക്കണമെന്ന്‌ തീരുമാനിച്ച വാസു തുടര്‍ന്ന്‌ മമ്മൂട്ടിയെ സമീപിക്കുകയായിരുന്നു.

കുചേലന്റെ വന്‍പരാജയമാണ്‌ വാസു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ രജനി വിമുഖത കാണിയ്‌ക്കുന്നതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ചന്ദ്രമുഖിയില്‍ രജനി അവതരിപ്പിച്ച ഡോക്ടറുടെ വേഷം മമ്മൂട്ടിക്ക്‌ നല്‍കാനാണ്‌ തീരുമാനം. തമിഴകത്തെ മമ്മൂട്ടിയുടെ താരമൂല്യം മുന്നില്‍ക്കണ്ടാണ് പി വാസു പുതിയ നീക്കം നടത്തുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam