»   » രജനി-മമ്മൂട്ടി-വെങ്കിടേഷ് ഒരേ വേദിയില്‍

രജനി-മമ്മൂട്ടി-വെങ്കിടേഷ് ഒരേ വേദിയില്‍

Posted By:
Subscribe to Filmibeat Malayalam
Rajini, Venky, Mammooty to share dais
തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ ഒരേവേദിയില്‍ ഒന്നിയ്ക്കുന്നു. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് സൂപ്പര്‍താര സംഗമം നടക്കുന്നത്.

ആഗസ്റ്റ് 22ന് ചെന്നൈയ്ക്കടുത്തുള്ള പെയനൂരില്‍ നടക്കുന്ന ചടങ്ങില്‍ രജനീകാന്ത്, ബോളിവുഡ് താരം ജിതേന്ദ്ര, തെലുങ്കിലെ മുന്‍നിര താരം വെങ്കിടേഷ്, മമ്മൂട്ടി എന്നിവരാണ് പങ്കെടുക്കുന്നത്. .

കലൈഞ്ജര്‍ നഗരം എന്ന് പേരിട്ടിരിയ്ക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയാണ്.

തമിഴ് സിനിമയ്ക്കുള്ള ഉപഹാരമെന്ന നിലയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിയ്ക്ക് ആവശ്യമുള്ള ഭൂമി സൗജന്യമായാണ് കൈമാറിയത്. കലൈഞ്ജര്‍ കരുണാനിധിയ്ക്ക് സിനിമയോടുള്ള അടുത്തസനേഹബന്ധമാണ് ഇത് കാണിയ്ക്കുന്നതെന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍കലൈഞ്ജറിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് തിരഞ്ഞെടുപ്പ് നന്പറാണ് പദ്ധതിയെന്ന് പറയുന്നവരും തമിഴകത്തുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam