»   » ശബരിമലയില്‍ വിപ്ലവം നടക്കണം: ശ്രിയ

ശബരിമലയില്‍ വിപ്ലവം നടക്കണം: ശ്രിയ

Posted By:
Subscribe to Filmibeat Malayalam
Shriya
ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്നുമൊക്കെ വെളിപ്പെടുത്തി കന്നഡ നടി ജയമാല ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് കണക്കില്ല. ഒടുവില്‍ ഇപ്പോള്‍ കേസില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ വിവാദം ഏറ്റുപിടിക്കാനാണ് തെന്നിന്ത്യന്‍ നായിക ശ്രിയ ശരണ്‍ ശ്രമിക്കുന്നത്. വിവാദത്തില്‍ ജയമാലയ്ക്ക് പിന്തുണമായി രംഗത്തെത്തിയിരിക്കുന്ന ശ്രീയ ചോദിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ പോയാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നാണ്.

ജയമാല ശ്രീകോവിലില്‍ കയറിയിട്ടില്ല എന്നാണ് പൊലീസും ശബരിമല അധികൃതരും പറയുന്നത്. എന്നാല്‍, സത്യത്തില്‍ ജയമാല ശ്രീകോവിലില്‍ കയറിയിട്ടുണ്ടെങ്കില്‍ ആ ധൈര്യത്തെ ഞാന്‍ നമിക്കുന്നു. അങ്ങിനെ തന്നെയാണ് വിപ്ലവം ഉണ്ടാക്കേണ്ടത്-ശ്രിയ പറയുന്നു.

അയ്യപ്പന്‍ ഈശ്വരന്റെ അവതാരമാണ്. ഈശ്വരനാണ് പുരുഷന്മാരെയും സ്ത്രീകളെയുമൊക്കെ സൃഷ്ടിച്ചത്. അങ്ങിനെയുള്ള ഈശ്വരന്‍ സ്ത്രീകളെ വെറുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നതില്‍ എന്താണ് തെറ്റെന്ന് എനിക്ക് മനസിലാകുന്നില്ല.

സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? സത്യം പറഞ്ഞാല്‍, സ്ത്രീകളെ കയറ്റാതിരിക്കുന്ന നടപടിയാണ് പാപം. ഈശ്വരന്‍ ഈ പാപം പൊറുക്കില്ല- ശ്രിയ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam