»   » വിജയ്‍യുടെ വേലായുധത്തില്‍ ശരണ്യയും

വിജയ്‍യുടെ വേലായുധത്തില്‍ ശരണ്യയും

Posted By:
Subscribe to Filmibeat Malayalam
Saranya Mohan,
വിജയ് നായകനാവുന്ന പുതിയ ചിത്രമായ വേലായുധത്തില്‍ മലയാളി താരം ശരണ്യ മോഹനും അഭിനയിക്കുന്നു.

ജയം രാജ സംവിധാനം ചെയ്യുന്ന വേലായുധത്തില്‍ വിജയ് യിന്റെ അനുജത്തിയുടെ വേഷമാണ് ശരണ്യ മോഹന്. ഹന്‍സികയും ജെലീനയുമാണ് ചിത്രത്തിലെ മറ്റുനായികമാര്‍.

മലയാളത്തില്‍ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശരണ്യയെ കോളിവുഡില്‍ ശ്രദ്ധേയയാക്കിയത് യാരെടി നീ മോഹിനി, വെണ്ണിലാകബഡിക്കൂട്ടം എന്നീ സിനിമകളാണ്. വിശ്വാസം അതല്ലേ എല്ലാം എന്ന ക്യാപ്ഷനോടെ മലയാളത്തില്‍ ഹിറ്റായ കല്യാണ്‍ ജ്വല്ലറി പരസ്യത്തിന്റെ തമിഴ് പതിപ്പില്‍ പ്രഭുവിനൊപ്പം പ്രത്യക്ഷപ്പെട്ടതോടെ ശരണ്യ തമിഴകത്ത് കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam