»   » അസിന് ചുറ്റും പൊലീസ് വലയം

അസിന് ചുറ്റും പൊലീസ് വലയം

Posted By:
Subscribe to Filmibeat Malayalam
Asin
ലങ്കന്‍ സന്ദര്‍ശന വിവാദത്തില്‍ കുടുങ്ങിയ അസിന് ചുറ്റും പൊലീസ് വലയം. പുതിയ ചിത്രമായ കാവലന്റെ പ്രസ് മീറ്റില്‍ പങ്കെടുക്കുമ്പോഴാണ് അസിന് ചുറ്റും ചെന്നൈ പൊലീസ് സുരക്ഷാ വലയം ഒരുക്കിയത്. അസിന്റെ ലങ്കന്‍ സന്ദര്‍ശനത്തിനെതിരെ ഒട്ടേറെ തമിഴ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് നടിയ്ക്ക കനത്ത സുരക്ഷ ഏര്‍പ്പാട് ചെയ്തിരിയ്ക്കുന്നത്.

പ്രസ് മീറ്റില്‍ ലങ്കന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഒരു ചോദ്യവും ഉണ്ടാവരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. കാവലനിലെ നായകന്‍ വിജയ് പോലും അസിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യം കാണിച്ചിരുന്നില്ല.

അതേ സമയം സംവിധായകന്‍ സിദ്ദിഖിനും അസിന്‍ വിവാദത്തില്‍ ഇടപെടാന്‍ തീരെ താത്പര്യമില്ല. തന്റെ ജോലി സംവിധാനമാണെന്നും അത് തീര്‍ത്തിട്ടുണ്ടെന്നും മറ്റുള്ളതെല്ലാം തന്നെ ബാധിയ്ക്കുന്ന കാര്യമല്ലെന്നുമാണ് സിദ്ദിഖിന്റെ നിലപാട്.

കാവലന്റെ പ്രസ് മീറ്റ് ഒട്ടേറെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബറില്‍ കാവലന്‍ റിലീസ് ചെയ്യുന്നതോടെ തിയറ്ററിന് പുറത്തും കലക്കന്‍ ആക്ഷന്‍ ഉണ്ടാവുമെന്നാണ് തമിഴ് സിനിമാലോകത്തെ സംസാരം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam